സീറോ മലബാര്‍ ഫാമിലി കോണ്‍ഫറന്‍സില്‍ അല്‍മായ സെമിനാറും – ചര്‍ച്ചകളും സെപ്തംബര്‍ 28 ശനിയാഴ്ച

ഫിലഡല്‍ഫിയ: സീറോ മലബാര്‍ കാത്തലിക്‌ കോണ്‍ഫറന്‍സിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അല്‍മായ പ്രേഷിതത്വത്തിന്റെ വിവിധ വശങ്ങളെസമഗ്രമായി വിശകലനം ചെയ്യുന്ന സെമിനാറുകളും പാനല്‍ ചര്‍ച്ചകളും സംഘടിപ്പിക്കുന്നു.

സെപ്തംബര്‍ 27 വെള്ളിയാഴ്ച മുതല്‍ 29 ഞായറാഴ്ച വരെ ഫിലഡല്‍‌ഫിയ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ ദേവാലയം ആതിഥേയത്വം വഹിക്കുന്ന കോണ്‍ഫറന്‍സില്‍ അമേരിക്കയിലെ സീറോ മലബാര്‍ ഇടവകകളെ പ്രതിനിധികരിച്ച്‌ വൈദിക ശ്രേഷ്ഠകരും വിശ്വാസികളും എത്തിചേരുന്നുണ്ട്‌. ജൂബിലി ആഘോഷങ്ങള്‍ക്ക്‌ സെപ്തംബര്‍ 27-ന്‌ ചിക്കാഗോ രുപത മെത്രാന്‍ അഭിവന്ദ്യ ജോയി ആലപ്പാട്ട്‌ തിരി തെളിക്കും.

ശനിയാഴ്ച രാവിലെ 9:00 മണിക്ക്‌ ആരംഭിക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്ക്‌ ശേഷം 11:00 മണിക്കാണ്‌ സെമിനാര്‍ ആരംഭിക്കുന്നത്‌. ജോര്‍ജ്ജ്‌ ഓലിക്കല്‍ ചെയര്‍പേഴ്‌സണായ സെമിനാറിന്‌ റവ: വികാരി ജനറാള്‍ ജോണ്‍ മേലേപ്പുറം, ജോയി കുറ്റിയാനി എന്നിവര്‍ മോഡറേറ്ററായിരിക്കും. ഇടവക വികാരി റവ. ഡോ. ജോര്‍ജ്ജ്‌ ദാനവേലിയുടെയും കോണ്‍ഫറന്‍സ്‌ ചെയര്‍മാന്‍ ജോര്‍ജ്ജ്‌ മാത്യൂവിന്റെയും നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.

Leave a Comment

More News