ഇന്നത്തെ രാശിഫലം (2023 ആഗസ്റ്റ് 3 വ്യാഴം)

ചിങ്ങം : ഇന്ന് നിങ്ങൾക്ക് വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. ഏത് സാഹചര്യത്തിൽ നിന്നും വിജയം വരിക്കുന്നതാണ് നിങ്ങളുടെ ആത്യന്തിക ലക്ഷ്യം. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്.

കന്നി : ആശയവിനിമയ നൈപുണ്യവും സൃഷ്‌ടിപരമായ കഴിവും നിങ്ങളുടെ മികച്ച ആയുധങ്ങളാണ്. പങ്കാളിയുമായി സമയം ചെലവഴിക്കും. എന്നാൽ ആ സന്തോഷം നീങ്ങിപ്പോയേക്കാം. എന്നിരുന്നാലും സമ്മർദമോ സംഘർഷമോ കാരണം നിങ്ങളുടെ സൃഷ്‌ടിപരത പൂർണമായും പൂവണിയുവാൻ പോവുകയാണ്.

തുലാം : നിങ്ങളുടെ സ്വാധീനശക്തിയിലുള്ള ഒരു സുഹൃത്ത് ഭാഗ്യമുണ്ടാക്കും. ഒരു തടസവും കൂടാതെ നിങ്ങൾക്ക് പുതിയ സംയുക്ത സംരംഭം തുടങ്ങാൻ കഴിയും. നിങ്ങളുടെ കാര്യക്ഷമതയും കഠിനാധ്വാനവും വിലമതിക്കപ്പെടും.

വൃശ്ചികം : മേലുദ്യോഗസ്ഥന്‍റെ അസംബന്ധങ്ങൾ ശ്രദ്ധിക്കേണ്ടി വന്നേക്കാം. സഹപ്രവർത്തകർ നിങ്ങൾക്ക് അവരുടെ അർദ്ധഹൃദയ പിന്തുണയാണ് നൽകാൻ പോകുന്നത്. തൊഴിൽ അവസരങ്ങൾ തേടുന്ന പുതുമുഖങ്ങൾ ഇന്ന് അവരുടെ അഭിമുഖങ്ങളിൽ വിജയം കണ്ടെത്തും.

ധനു : ഇന്ന് എതിരാളികളെ നിങ്ങൾ മുട്ടുകുത്തിക്കും. ദിവസം മുഴുവനും നിങ്ങള്‍ക്ക് ആരോഗ്യവും ഉന്മേഷവും അനുഭവപ്പെടും. എന്തെങ്കിലും പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഇന്ന് അതിനുപറ്റിയ ദിവസമാണ്. സുഹൃത്തുക്കളോടൊപ്പം ആഹ്ളാദത്തോടെ സമയം ചെലവഴിക്കും. ഒരു ഹൃദ്യമായ ആത്മീയാനുഭവത്തിനും ഇന്ന് യോഗം കാണുന്നു.

മകരം : ഇന്ന് നിങ്ങള്‍ക്ക് പൊതുവില്‍ അത്ര നല്ല ദിവസമല്ല. കുടുംബാംഗങ്ങൾക്കിടയിലെ തെറ്റിദ്ധാരണകള്‍ നിങ്ങളെ വിഷമിപ്പിക്കും. പാഴ്‌ച്ചെലവുകള്‍ സംഗതികള്‍ കൂടുതല്‍ വഷളാക്കും. ആരോഗ്യത്തെപ്പറ്റി പ്രത്യേകം ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിയുകയില്ല. ജീവിതപങ്കാളിയുടെ സമീപനത്തില്‍ നിങ്ങള്‍ക്ക് സന്തുഷ്‌ടിയുണ്ടാവില്ല. ബിസിനസില്‍ പണം മുടക്കാനുള്ള സാധ്യത കാണുന്നു.

കുംഭം : സാമ്പത്തികമായി ഇന്ന് വളരെ പ്രതീക്ഷാനിര്‍ഭരമായ ദിവസമാണ്. കുടുംബാന്തരീക്ഷം ഊഷ്‌മളവും സന്തോഷപ്രദവുമായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലാസവേള പങ്കിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒരു ഉല്ലാസ യാത്രയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ മനോഭാവത്തിൽ ഒരു വിപരീത ചിന്ത കടന്നുകൂടാം. പ്രാര്‍ഥനകൊണ്ടും ധ്യാനം കൊണ്ടും അത് മാറ്റിയെടുക്കുക.

മീനം : വസ്‌തു ഇടപാട് സംബന്ധിച്ച നിയമപരമായ കാര്യങ്ങള്‍ക്ക് ഇന്ന് പറ്റിയ ദിവസമല്ല. മറ്റെല്ലാ മേഖലകളിലും നിങ്ങള്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ ചെലുത്തണം. വളരെ അടുത്തവരുമായി അകന്ന് കഴിയാന്‍ ഇടവരും. തെറ്റിദ്ധാരണകളും തര്‍ക്കങ്ങളും കാര്യങ്ങള്‍ സങ്കീര്‍ണമാക്കും. ഇടപാടുകള്‍ ഉറപ്പിക്കുമ്പോഴും കരാറുകളില്‍ ഒപ്പുവയ്ക്കു‌മ്പോഴും ഇന്ന് രണ്ട് തവണ ആലോചിക്കണം. അപ്രതീക്ഷിത അനുഭവങ്ങള്‍ക്ക് തയ്യാറായിരിക്കുക.

മേടം : സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കും. സമ്മാനങ്ങളും ഉപഹാരങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരെ സത്‌കരിക്കേണ്ടിവരും. പുതിയ ചങ്ങാതിമാര്‍ ഭാവിയിലേക്ക് പ്രയോജനമുള്ളവരായി തീരും. മക്കളും നിങ്ങളുടെ നേട്ടത്തിന് മുതല്‍ക്കൂട്ടാകും. പ്രകൃതിരമണീയമായ ഏതെങ്കിലും സ്ഥലത്തേക്ക് ഉല്ലാസയാത്രയ്ക്കും‌ സാധ്യതയുണ്ട്. സര്‍ക്കാരുമായുള്ള ഇടപാടുകള്‍ ലാഭകരമായി കലാശിക്കും.

ഇടവം : ഓഫിസിൽ പോകുന്നവര്‍ക്കെല്ലാം ഇന്ന് ഭാഗ്യദേവതയുടെ കടാക്ഷമുണ്ടാകും. പുതുതായി ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പര്യവസാനിക്കും. മേലധികാരികള്‍ നിങ്ങളോട് അനുകൂലമനോഭാവം പുലര്‍ത്തുകയും നിങ്ങളെ ജോലിക്കയറ്റം നല്‍കി അംഗീകരിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. കുടുംബാന്തരീക്ഷം സന്തുഷ്‌ടി നിറഞ്ഞതായിരിക്കുമെന്ന് ഉറപ്പിക്കാം. അപൂർണമായ ജോലികള്‍ നിങ്ങൾ തൃപ്‌തികരമായി ചെയ്‌ത് തീര്‍ക്കും. ഔദ്യോഗികമായ ആനുകൂല്യം ശക്തമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മിഥുനം : കഴിഞ്ഞ രണ്ട് ദിവസങ്ങളായുള്ള കഠിനാധ്വാനം മൂലം ഇന്ന് നിങ്ങള്‍ ക്ഷീണിതനും ഉദാസീനനുമായി കാണപ്പെടും. ഇന്നത്തെ ദിവസവും ഒട്ടും വ്യത്യസ്‌തമല്ല. കുട്ടികളാകും നിങ്ങളുടെ പ്രധാന ഉത്‌കണ്ഠയ്ക്ക് കാരണം. ദിവസം മുഴുവന്‍ യാതൊന്നും ചെയ്യാതെ വീട്ടിലിരിക്കാനാകും നിങ്ങള്‍ ഇഷ്‌ടപ്പെടുക. ഉദര സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാം. പണം അല്ലെങ്കില്‍ അതിന്‍റെ അഭാവം സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകര്‍ നിങ്ങളോട് അനാദരവ് കാണിക്കും. തന്നെ അനാവശ്യമായി മറ്റുള്ളവര്‍ ദ്രോഹിക്കുകയാണെന്ന് നിങ്ങള്‍ കരുതും.

കര്‍ക്കടകം : ഉത്സാഹവും ഉന്മേഷവും നിങ്ങള്‍ക്കിന്ന് കുറവായിരിക്കും. വിഷാദാത്മകതയും അശുഭചിന്തയും അകറ്റിനിര്‍ത്താന്‍ കഠിനശ്രമം നടത്തേണ്ടിവരും. അപ്രതീക്ഷിത ചെലവുകള്‍ നേരിടാം. കുടുംബാംഗങ്ങളുമായുള്ള സംഘര്‍ഷം ഒഴിവാക്കുക. ഇന്ന് പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കാന്‍ പറ്റിയ ദിവസമല്ല. പുതിയ ബന്ധങ്ങളും പരിചയങ്ങളും പ്രയോജനപ്പെടുകയില്ല. ഔദ്യോഗിക ജോലികളില്‍ കൃത്രിമം കാണിക്കാനുള്ള ആലോചനകള്‍ ഉപേക്ഷിക്കുക.

 

Print Friendly, PDF & Email

Leave a Comment

More News