വിജയോത്സവം ഉദ്ഘാടനവും അനുമോദനവും

മർകസ് ബോയ്സ് സ്‌കൂൾ വിജയോത്സവം പദ്ധതി കേരള മിനറൽ ഡവലപ്മെന്റ് കോർപറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് സ്കൂളിൽ ഈ വർഷത്തെ എസ് എസ് എൽ സി വിജയോത്സവം പദ്ധതി ആരംഭിച്ചു. കേരള മിനറൽ ഡവലപ്മെൻറ് കോർപറേഷൻ ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ പദ്ധതി ഉദ്ഘാടനം ചെയ്തു.

ആൾ കേരള കിക്ക് ബോക്സിംഗ് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ സ്കൂളിലെ മുഹമ്മദ് അദ്‌നാൻ പി.ടിയെ ചടങ്ങിൽ അനുമോദിച്ചു.

സ്കൂൾ പി ടി എ പ്രസിഡന്റ് ഷമീം കെ കെ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ ആമുഖപ്രസംഗം നടത്തി. നിശാദ് തിരൂർ മോട്ടിവേഷൻ ക്ലാസിന് നേതൃത്യം നൽകി. അബ്ദുൽ ജലീൽ കെ, പി സി എ റഹീം, അസീസ് ഇ എ, ഹാശിദ് കെ, നൗശാദ് വി സംബന്ധിച്ചു. ശക്കീർ സി കെ സ്വാഗതവും സ്കൂൾ ലീഡർ മുഹമ്മദ് അൻസഫ് നന്ദിയും പറഞ്ഞു.

Leave a Comment

More News