വൈ എം ഇ എഫ് ഡാളസ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ 3 ഞായർ 6നു

കാരോൾട്ടൻ (ഡാളസ്): വൈ എം ഇ എഫ് ഒരുക്കുന്ന ഗാനസന്ധ്യ നവംബർ മൂന്നാം തീയതി ഞായറാഴ്ച ആറുമണിക്ക് കാരോൾട്ടൻ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ വെച്ച് നടത്തപ്പെടുന്നു

ഭക്ത കവി റ്റി കെ ശാമുവൽ ഗാനങ്ങളും ഗാന പശ്ചാത്തലവും വിവരണം ആയുള്ള ഒരു അതുല്യ സംഗീത അനുഭവം ഗാനാസ്വാദകരിലേക്കു പകർന്നു നൽകുന്നത് ശ്രുതിലയ ഗാഭീര്യവുമായി കേരളത്തിൽ നിന്നും  എത്തിച്ചേർന്നിരിക്കുന്ന പ്രിയഗായകൻ സ്വരാജാണ് . ബിജു ചെറിയാൻ ലാലു ജോയ് തോമസ് യുകെ എന്നിവരുടെ നേതൃത്വത്തിലാണ്  പശ്ചാത്തലസംഗീതം ഒരുക്കപ്പെടുന്നത്. പ്രവേശം സൗജന്യമായ ഗാനസന്ധ്യയിലേക്ക് ഏ വരെയും സ്വാഗതം ചെയ്യുന്നതായി വൈ എം ഇ എഫ് ഭാരവാഹികൾ അറിയിച്ചു.

Leave a Comment

More News