കാരന്തൂർ: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു മത്സര ഇനങ്ങളിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മർകസ് കശ്മീരി വിദ്യാർഥികൾ. ജമ്മു കശ്മീരിലെ പൂഞ്ച്, ലോറൻ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഷർഫറാസ് അഹ്മദ്, മുഹമ്മദ് ഇഷ്ഫാഖ്, ഉമർ ഷുഹൈബ്, ബിലാൽ അഹ്മദ്, മുഹമ്മദ് റെഹാൻ, ഫൈസാൻ റെസ എന്നിവരാണ് കവിത രചന, പ്രഭാഷണം, കഥാ രചന, ഉപന്യാസ രചന എന്നീ ഉറുദു ഇനങ്ങളിൽ മികച്ച വിജയം നേടിയത്. കാരന്തൂർ മർകസ് ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിൽ പ്ലസ്ടു, എസ്.എസ്.എൽ.സി വിദ്യാർഥികളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ കശ്മീരി വിദ്യാർഥികൾ സ്ഥിര സാന്നിധ്യമാണ്. വിജയികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.
More News
-
ഇരിട്ടി ഇടവക സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആറ് വര്‍ഷം മുമ്പ് കാണാതായ സിജോയുടേതോ?
കണ്ണൂർ: ഇരിട്ടിയിലെ ഒരു ഇടവക സെമിത്തേരിയിലെ കല്ലറയില്‍ കണ്ടെത്തിയ അനധികൃത മൃതദേഹത്തെക്കുറിച്ചുള്ള ദുരൂഹത വര്‍ദ്ധിക്കുന്നു. ക്രൈം ത്രില്ലർ പോലെ തോന്നിക്കുന്ന ഒരു... -
ഖത്തറിലെ ഗ്യാസ് പ്ലാന്റിൽ വൻ സ്ഫോടനം; 13 പേർ കൊല്ലപ്പെട്ടു; 66 പേർക്ക് പരിക്കേറ്റു
ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലെ ഗ്യാസ് സംസ്കരണ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.... -
ഇടതുമുന്നണി സർക്കാരിന്റെ പരാജയത്തിന് കാരണം ജനങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള മുന്നണി നേതാക്കളുടെ പെരുമാറ്റവും രീതികളും: കെ. ആനന്ദകുമാര്‍
നെടുമങ്ങാട്: സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും നടത്തിയ ഇടതുമുന്നണി സർക്കാരിന്റെ പരാജയത്തിന് കാരണം ജനങ്ങളെ വെറുപ്പിക്കുന്ന തരത്തിലുള്ള മുന്നണി നേതാക്കളുടെ...
