കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ. എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബാൻ, ഒൻപതാം ക്ലാസ് വിദ്യാർഥി അഫ്രിൻ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകൻ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.
More News
-
യു എ ഇയിലേക്ക് സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ സന്ദർശിക്കുന്നതിനുള്ള പുതിയ ₹10,500 വിസ; രണ്ട് വർഷത്തേക്ക് 48 തരം ജോലികള്‍ ചെയ്യാന്‍ സുവര്‍ണ്ണാവസരം!
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) വന്ന് ജോലി ചെയ്യാനോ പുതിയൊരു ബിസിനസ്സ് ആരംഭിക്കാനോ താൽപ്പര്യമുണ്ടെങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് ഒരു സുവര്‍ണ്ണാവസരം... -
കെ പി എ സംഘടിപ്പിക്കുന്ന ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങൾക്ക് വിപുലമായ തുടക്കം
ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ 54-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന വിവിധ ആഘോഷപരിപാടികൾക്ക് തുടക്കമായി. റിഫ ഐ എം സി... -
ആരോഗ്യ പരിപാലനം, ലൈഫ് സയൻസസ് മേഖലകളിലെ ഡീപ് ടെക്ക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാൻ യുഎസ് ടി – ഐ ഐ ടി മദ്രാസ് ഇൻകുബേഷൻ സെൽ പങ്കാളിത്തം
പങ്കാളിത്തത്തിന്റെ ഭാഗമായി നടന്ന ‘പിച്ച് റ്റു വിൻ: ഫാർമ 4.0 എഡിഷൻ’ മത്സര വിജയികൾക്ക് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങിൽ ക്യാഷ് അവാർഡുകൾ...
