സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ

കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത്‌ സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ. എറണാകുളം ചേരാനല്ലൂർ അൽ ഫാറൂഖിയ ഹയർസെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മുഹമ്മദ് അബാൻ, ഒൻപതാം ക്ലാസ് വിദ്യാർഥി അഫ്രിൻ നവാസ് എന്നിവരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. ദേശീയ സൈക്കിൾ പോളോ മത്സരങ്ങളിൽ സ്ഥിര സാന്നിധ്യമാണ് ഇരുവരും. കായികാധ്യാപകൻ സുമേഷ് കെ.സിയുടെ കീഴിലാണ് പരിശീലനം നടത്തിയത്. കേരളത്തെ പ്രതിനിധീകരിച്ച് ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ്, പി.ടി.എ, അധ്യാപകർ അഭിനന്ദിച്ചു.

Print Friendly, PDF & Email

Leave a Comment

More News