ഫോമാ സണ്‍ഷൈന്‍ റീജിയന്റെ കുടുംബ സംഗമവും നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക്ഓഫും മെയ് 16-ന് ടാമ്പായില്‍

ടാമ്പാ: ഫോമ സണ്‍ഷൈന്‍ റീജിയന്‍ സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റും, നാഷണല്‍ കണ്‍വന്‍ഷന്‍ കിക്ക് ഓഫും മെയ് 16-ന് ശനിയാഴ്ച വൈകുന്നേരം 4.30-ന് ടാമ്പാ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ നടത്തപ്പെടും. തദവസരത്തില്‍ സണ്‍ഷൈന്‍ റീജിയന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സുവനീര്‍ പ്രകാശനം ചെയ്യും.

റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍, മറ്റു ഭാരവാഹികളുടെ സഹകരണത്തോടെ, വര്‍ണ്ണശബളമായ പരിപാടികളാണ് അണിയറയില്‍ അണിഞ്ഞൊരുങ്ങുന്നത്.

കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒരുമിച്ചു ചേരുന്ന ഈ ആഘോഷവേള ഐക്യത്തിന്റേയും, സൗഹൃദത്തിന്റേയും, സാമൂഹ്യബന്ധത്തിന്റേയും സംഗമവേദിയാകും.

സാമൂഹ്യ-സാംസ്‌കാരിക നായകന്മാരോടൊപ്പം, ഫോമയുടെ ദേശീയ നേതാക്കന്മാരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.

ജൂലൈ 30 മുതല്‍ ഓഗസ്റ്റ് 1 വരെ ഹൂസ്റ്റണില്‍ അരങ്ങേറുന്ന നാഷണല്‍ കണ്‍വന്‍ഷന് ആവേശം പകരാനും, ഈ റീജിയനില്‍ നിന്നും കൂടുതല്‍ അംഗങ്ങളെ സജീവമാക്കി പങ്കെടുപ്പിക്കുവാനും പ്രചോദനം നല്‍കുക എന്ന ലക്ഷ്യംകൂടിയുണ്ട്.

സംഗീതവും, നൃത്തവും, വര്‍ണ്ണശബളമായ മറ്റ് കലാപരിപാടികളും, പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.

സൗഹൃദവും, സന്തോഷവും, ആഘോഷവും കൈകോര്‍ക്കുന്ന ഈ സമ്മേളനത്തില്‍ കുടുംബ സമേതം പങ്കെടുക്കുവാന്‍ എല്ലാ അഭ്യുദയകാംക്ഷികളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും. പ്രവേശനം സൗജന്യമാണ്.

Date and Time: Saturday, May 16 at 4.30 PM

Venue:
St. Joseph Syro Malabar Church Auditorium
5501 Williams Road
Seffner, Florida 33584

For Further Information:
Jomon Antony (RVP): (813) 453-2661
Nevin Jose (Secretary): (352) 999-7099
National Committee Members:
Sunitha Menon: (904) 316-6980
Sajan Mathew: (954) 295-2102
Titto John: (613) 408-3777

Leave a Comment

More News