‘വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല’ മുന്നറിയിപ്പുമായി വഖ്ഫ് സംരക്ഷണപ്രക്ഷോഭം

മലപ്പുറം: ‘സാമൂഹിക-സാമുദായിക വികസനത്തിനായി ഇന്ത്യയുടെ വ്യത്യസ്ത ഭാഗങ്ങളിലായി ഉഴിഞ്ഞു വെച്ച സമ്പത്ത് ഏതു വിധേനെയും സംരക്ഷിക്കുമെന്ന്’ സംഗമം അഭിപ്രായപ്പെട്ടു. വഖ്ഫിൽ കൈവെക്കാൻ സമ്മതിക്കില്ല എന്ന തലക്കെട്ടിൽ വഖ്ഫ് നിയമ ഭേദഗതിക്കെതിരെ ബഹുജനാറാലിയും പ്രതിരോധസംഗമവും സംഘടിപ്പിച്ചു. ആയിരത്തിൽപരം വരുന്ന യുവജന-വിദ്യാർഥി റാലി മലപ്പുറം കോട്ടപ്പടിയിൽ നിന്നും തുടങ്ങി കുന്നുമ്മലിൽ അവസാനിച്ചു.

റാലിയാനന്തരം നടന്ന പ്രതിരോധസംഗമത്തിൽ പ്രമുഖർ സംവദിച്ചു. എസ്.ഐ.ഒ. ജില്ല പ്രസിഡന്റ്‌ അഡ്വ. അസ്‌ലം പള്ളിപ്പടി സ്വാഗതമാശംസിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐ.ഒ. കേന്ദ്രകമ്മിറ്റിയംഗം വാഹിദ് ചുള്ളിപ്പാറ മുഖ്യപ്രഭാഷണം നടത്തി. ജി.ഐ.ഒ. സംസ്ഥാന ജനറൽ സെക്രട്ടറി അഫ്ര ശിഹാബ് ആശംസയർപ്പിച്ചു. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ സി. ടി. സുഹൈബ് സമാപന പ്രഭാഷണം നടത്തി.

Leave a Comment

More News