വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന് നവ നേതൃത്വം; ഡോ ഷിബു സാമുവേൽ ചെയർമാൻ, ബ്ലെസൺ മണ്ണിൽ പ്രസിഡന്റ്

ന്യൂജേഴ്സി : ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാനായി ഡാലസ് പ്രൊവിൻസിൽ നിന്നുമുള്ള ഷിബു സാമുവേലിനെയും പ്രസിഡന്റായി ഫ്ലോറിഡ പ്രൊവിൻസിൽ നിന്നുള്ള ബ്ലെസൺ മണ്ണിലിനെയും തെരഞ്ഞെടുത്തു. ശ്രീമതി മഞ്ജു നെല്ലിവീട്ടിൽ (കണക്റ്റിക്കട്ട്) ജനറൽ സെക്രട്ടറി, മോഹൻ കുമാർ (വാഷിംഗ്ടൺ) ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.

അമേരിക്ക് റീജിയനിൽ പത്ത് പ്രോവിൻസുകളാണ് ഉള്ളത്. ഗ്ലോബൽ ഇലക്ഷൻ കമ്മീഷൻ ഡോ സൂസൻ ജോസഫ് ആണ് വിജയികളെ പ്രഖാപിച്ചത് . ഒരു നോമിനേഷൻ മാത്രം ലഭിച്ചതിനാൽ എതിരില്ലാതെയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതെന്ന് ഡോ സൂസൻ ജോസഫ് പറഞ്ഞു. രണ്ട് വർഷക്കാലത്തേക്കാണ് പുതിയ ഭാരചാഹികളുടെ കാലാവധി .

ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ , സെക്രട്ടറി ജനറൽ ദിനേശ് നായർ, ട്രഷറർ ഷാജി മാത്യു, അഡ്മിൻ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, വൈസ് പ്രസിഡന്റ് ഡോ. തങ്കം അരവിന്ദ് എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു

ജൂലായ് 25 മുതൽ മുന്ന് ദിവസം ബാങ്കോക്കിൽ നടത്തുന്ന വേൾഡ് മലയാളി കൗൺസിലിന്റെ പതിനാലാമത് ആഗോള ദ്വിവത്സര സമ്മേളനത്തിന് അമേരിക്ക റീജിയനിൽ നിന്നും സജീവ പങ്കാളിത്തവും ഉണ്ടാകണമെന്ന് സംഘടക സമിതി ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ അഭ്യർത്ഥിച്ചു.1995ൽ അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ ടി. എൻ. ശേഷൻ, കെ. പി. പി. നമ്പ്യാർ, ഡോ. ബാബു പോൾ, ഡോ.ടി. ജി. എസ്.സുദർശൻ തുടങ്ങിയ പ്രഗത്ഭമതികൾ ആരംഭിച്ച പ്രവാസി മലയാളികളുടെ ഈ ആഗോള പ്രസ്ഥാനം ഇന്ന് അമ്പതിലേറെ രാജ്യങ്ങളിൽ ശാഖകൾ ഉള്ള ഏറ്റവും വലിയ ആഗോള മലയാളി പ്രസ്ഥാനമാണ്.

Leave a Comment

More News