ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപകദിനാചരണം: ക്യാമ്പസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു

ജില്ലാ പ്രസിഡന്റ് വി ടി എസ് ഉമർ തങ്ങൾ ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തുന്നു

മലപ്പുറം: ഫ്രറ്റേണിറ്റി മൂവ്മെന്റ് സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി ജില്ലാ, മണ്ഡലം, ക്യാമ്പസ് കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

ജില്ലാ ആസ്ഥാനത്ത് പ്രസിഡന്റ് വി.ടി എസ് ഉമർ തങ്ങൾ പതാക ഉയർത്തി. വിവിധ നിയോജകമണ്ഡലങ്ങളുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ, രക്തധാന ക്യാമ്പുകൾ, മധുരവിതരണം, രചനാ മത്സരങ്ങൾ, പാലിയേറ്റീവ് സന്ദർശനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സ്ഥാപക ദിനാചരണത്തിന് ജില്ലാ നേതാക്കളായ അഡ്വ. ആമീൻ യാസിർ, ഹാദി ഹസ്സൻ, അജ്മൽ ഷഹീൻ, സാബിറ ശിഹാബ്, പി സുജിത്ത്, റിതിഷ്ണ രാജ്, സി എച്ച് ഹംന, എം.ഇ. അൽത്താഫ്, റമീസ്‌ ചാത്തല്ലൂർ, ഷാറൂൺ അഹമ്മദ്, ഷിബാസ് പുളിക്കൽ, യു.പി. അഫ്സൽ, അജ്മൽ തോട്ടോളി, മണ്ഡലം നേതാക്കളായ ഇർഫാൻ സികെ, അബ്ദുള്ള ഹനീഫ്, ഇർഷാദ് വി കെ, ഡോ. ആഹ്സ്സൻ അലി, അൻഷിദ് രണ്ടത്താണി, സഫ, കെഎം റഷീദ് എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News