ഡബ്ലിയു. എം. സി അന്തർദേശീയ കൺവെൻഷൻ രജിസ്ട്രേഷൻ കിക്ക് ഓഫ് ഹൂസ്റ്റണിൽ മെയ് 9 ന് നടന്നു

ഹൂസ്റ്റൺ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ലിയു എം സി) അസർബൈജാനിൽ വെച്ച് ജൂൺ 27 മുതൽ 29 വരെ നടത്തുന്ന അന്തർദേശീയ കൺവെൻഷന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് മെയ് 9ന് വൈകിട്ട് 6 മണിക്ക് മിസോറി സിറ്റി അപ്നാ ബസാർ ഹാളിൽ വെച്ച് നടന്നു.

ജമ്മു കാശ്മീർ ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചതിനു ശേഷം സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപിച്ചു.

ഡബ്ലിയു എം സി ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡണ്ട് എസ് കെ ചെറിയാൻ അധ്യക്ഷത വഹിച്ചു.

ഡബ്ലിയു എം സി ഹൂസ്റ്റൺ പ്രൊവൻസിന്റെ 2025- 26 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പ്രവർത്തനോദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് നടന്ന മീറ്റ് ആൻഡ് ഗ്രീറ്റ് സായാഹ്ന സോഷ്യൽ പരിപാടിയിൽ ആയിരുന്നു രജിസ്ട്രേഷൻ കിക്കോഫ് നടത്തിയത്.

സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, ഡബ്ലിയു എം സി ചെയർ വുമൺ ഡോ. പൊന്നൂപ്പിള്ള, എസ് കെ ചെറിയാൻ, രാജേഷ് മാത്യു, , ഷിബു വർഗീസ്, തുടങ്ങിയവർ ഭദ്രദീപം തെളിച്ചു.

തുടർന്ന് മേയർ കെൻ മാത്യു, ഐ പി സി എൻ എ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് സൈമൺ വാളച്ചേരിൽ, ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഫാ.എബ്രഹാം തോട്ടത്തിൽ എന്നിവർ ആശംസാ പ്രസംഗം നടത്തി.

സിസ്സി രാജേഷ്, റോഷി സി മാലത്ത് എന്നിവർ ഗാനങ്ങൾ ആലപിച്ചു. നൈനാൻ മാത്തുള്ള കാവ്യനർത്തകി എന്ന കവിതയും ചൊല്ലി.

നെസ്സാ ചാക്കോ എന്ന കൊച്ചു നർത്തകിയുടെ നൃത്തം സദസ്സ് ഹർഷാരവത്തോടെ ഏറ്റെടുത്തു.

സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും, എബ്രഹാം തോമസ് (അച്ഛൻ കുഞ്ഞ്) കൃതജ്ഞതയും അർപ്പിച്ചു. യോഗത്തിൽ ഹൂസ്റ്റണിലെ വിവിധ സംഘടനാ നേതാക്കളായ ബിബിൻ തോമസ്, റോയ് മാത്യു, സുബിൻ കുമാരൻ, ജോജി ജോസഫ് തുടങ്ങി പ്രമുഖ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ,നേതാക്കൾ പങ്കെടുത്തു.

അന്തർദേശീയ കൺവെൻഷന്റെ വിജയത്തിലേക്ക് ഡബ്ലിയു എം സി ഹൂസ്റ്റൺ പ്രൊവിൻസിലെ എല്ലാ അംഗങ്ങളും തദവസരത്തിൽ രജിസ്റ്റർ ചെയ്ത് കൺവെൻഷൻ വൻ വിജയമാക്കുവാൻ സഹകരിച്ചതിനെ പ്രശംസിക്കുകയും, പങ്കെടുക്കുവാൻ താല്പര്യമുള്ളവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നും ചെയർ വുമൺ പൊന്നുപിള്ള, പ്രസിഡണ്ട് എസ് കെ ചെറിയാൻ, സെക്രട്ടറി രാജേഷ് മാത്യു എന്നിവർ സംയുക്തമായി അറിയിച്ചു.

ആൻഡ്രൂസ് ജേക്കബ് പരിപാടിയുടെ എം സി ആയി പ്രവർത്തിച്ചു.

Leave a Comment

More News