ചിങ്ങം: ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താൽപര്യം തോന്നുമെങ്കിലും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് രാശിഫലം പറയുന്നത്. കുടുംബാംഗങ്ങളോട് മനസ് തുറന്ന് പെരുമാറും. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ജാഗ്രത പാലിക്കണം. സഹോദരന്മാരില്‍ നിന്ന് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിച്ചേക്കാം.
കന്നി: ജോലി സ്ഥലത്ത് ക്രിയാത്മകവും ഫലപ്രദവുമായ ദിവസം. ഔദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഉച്ച കഴിഞ്ഞ സമയം. പുതിയ ആശയങ്ങള്‍ അവതരിപ്പിക്കുകയും മേലധികാരിയുടെ അംഗീകാരം നേടുകയും ചെയ്യും. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.
തുലാം: കോപം നിയന്ത്രിക്കുക. അല്ലെങ്കിൽ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. വാക്കുകൾ നിയന്ത്രിക്കുന്നതുകൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ചെലവുകള്‍ വര്‍ധിച്ചേക്കും. ശാരീരികവും മാനസികവുമായ ആരോഗ്യനിലയും അത്ര നന്നായിരിക്കുകയില്ല. ഉച്ചക്ക് ശേഷം സന്തോഷം അനുഭവപ്പെടാം. സാമ്പത്തിക നേട്ടവും ഉണ്ടാകും.
വൃശ്ചികം: ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ പറ്റിയ ശുഭദിനമാണിന്ന്. വരുമാനം വര്‍ധിക്കുകയും ബിസിനസ് അഭിവൃദ്ധിപ്പെടുകയും ചെയ്യും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ക്ക് പോകാനിടയുണ്ട്. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ നിങ്ങള്‍ കോപാകുലനാകാനിടയുണ്ട്. എന്നാല്‍ കഴിവതും അത്തരം പെരുമാറ്റം ഒഴിവാക്കുക. സുഹൃത്തുക്കളുമായുള്ള കലഹം കാരണം മാനസിക അസ്വസ്ഥത അനുഭവപ്പെടും.
ധനു: പുതിയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. ബിസിനസ് രംഗത്ത് വിജയമുണ്ടാകും. ഓഫിസ് അന്തരീക്ഷം സൗഹാര്‍ദ്ദപരമായിരിക്കും. കഠിനാധ്വാനത്തിന്‍റെ ഫലമായി സ്ഥാനക്കയറ്റം ലഭിച്ചേക്കാം. കുടുംബവും ഇന്ന് സന്തുഷ്‌ടമായിരിക്കും. സുഹൃത്തുക്കളുമായി നല്ല ബന്ധമുണ്ടാകും. ഉല്ലാസയാത്രകള്‍ ആസൂത്രണം ചെയ്യാന്‍ ഇത് നല്ല സമയമാണ്. മക്കളുമായി ബന്ധപ്പെട്ട നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കും.
മകരം: വിദേശയാത്രകള്‍ ആഗ്രഹിക്കുന്നവർക്ക് അതിലേക്കുള്ള പുതിയ ചുവടുവെപ്പുകള്‍ ഉണ്ടാവും. മതപരമായ യാത്രകളില്‍ നിന്ന് ആത്മീയ സംതൃപ്‌തി ലഭിക്കും. കുടുംബാംഗങ്ങള്‍ സന്തുഷ്‌ടരാവും. തൊഴില്‍പരമായി നല്ല പ്രവര്‍ത്തനം കാഴ്‌ചവെക്കും. മേലധികാരികളിൽ നിന്നും അഭിനന്ദനം ലഭിക്കും. സാമ്പത്തിക നേട്ടത്തോടൊപ്പം സമൂഹത്തിൽ അംഗീകാരത്തിനും സാധ്യത. അച്ഛനില്‍ നിന്ന് നേട്ടങ്ങള്‍ കൈവരും. കുടുംബത്തില്‍ തര്‍ക്കങ്ങളും കലഹങ്ങളും ഉണ്ടാകാനിടയുണ്ട്.
കുംഭം: പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ നല്ല സമയമല്ല. ശാരീരിക ക്ഷമത കൈവരിക്കാന്‍ ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കണം. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നിരാശയും അനാവശ്യ തര്‍ക്കങ്ങളും ഒഴിവാക്കാം. ആരോഗ്യം മെച്ചപ്പെടും. മതപരമായ കാര്യങ്ങളിലും തീര്‍ത്ഥയാത്രകളിലും പങ്കെടുക്കാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളില്‍നിന്ന് നേട്ടമുണ്ടാകും. സാമ്പത്തിക ലാഭത്തിനും യോഗം കാണുന്നു.
മീനം: ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാക്കും. പ്രിയപ്പെട്ടവരോടൊപ്പം ഉല്ലാസയാത്രയെ തുടര്‍ന്ന് മനസ് ഉന്മേഷഭരിതമാകും. പക്ഷേ, ഉച്ചക്കു ശേഷം സാഹചര്യം പ്രതികൂലമായേക്കാം. അതുകൊണ്ട് പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാതിരിക്കുക. യാത്ര ഒഴിവാക്കുക. കോപം നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായി സംഘര്‍ഷത്തിനും സാധ്യത.
മേടം: നൽകുന്നതെന്തും പതിന്മടങ്ങായി തിരിച്ചു കിട്ടും. തുറന്ന മനസ്ഥിതിയോട് കൂടി പെരുമാറുന്നതിനാൽ കൂടുതലാളുകള്‍ ബഹുമാനിക്കും. പൊതുവേ നല്ല ദിവസം.
ഇടവം: ജോലിയിൽ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രൊജക്‌ടിൽ പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും. ധീരത കാണിക്കും.
മിഥുനം: നിരാശനും ക്ഷീണിതനുമായി അനുഭവപ്പെടും. കുടുംബംഗങ്ങള്‍ കലഹത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. സ്ഥാവര സ്വത്തുക്കളുടെ ഇടപാടിന്‍റെ കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തണം. അപ്രതീക്ഷിത ചെലവുകള്‍ നേരിടും. തീവ്രമായ ബൗദ്ധിക ചര്‍ച്ചകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഗുണകരം.
കര്‍ക്കിടകം: അലസമായ ഒരു ദിവസം ആയിരിക്കും. ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാധ്യതയുള്ളതിനാൽ, ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ വേണം. ഒരു അസുഖവും നിസാരമായി തള്ളിക്കളയാതെ ഡോക്‌ടറെ കാണണം.