എറണാകുളം: വ്യവസായിക സൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തുവാൻ വേണ്ടി സംസ്ഥാന സർക്കാർ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും, തൊഴിലവകാശങ്ങൾ റദ്ദു ചെയ്യുന്ന കേന്ദ്ര പദ്ധതികൾ കൂടാതെ സ്വതന്ത പദ്ധതികൾ ആവിഷ്കരിച്ചു തൊഴിലാളിവിരുദ്ധമായി മാറികൊണ്ടിരിക്കുന്ന സാഹചര്യമാണ് പിണറായി സർക്കാരിൻ്റേതെന്ന് ജോസഫ് ജോണ് പറഞ്ഞു. എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ക്ഷേമനിധി ബോർഡുകൾ തകർക്കുവാൻ അനുവദിക്കുകയില്ല എന്ന തലകെട്ടിൽ നാലു മാസം നീണ്ടു നിൽക്കുന്ന പ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിയ്ക്കുന്ന സമരപ്രഖ്യാപന കൺവൻഷൻ എറണാകുളം വഞ്ചി സ്ക്വയറിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
എഫ് ഐ ടി യു സംസ്ഥാന വൈസ്പ്രസിഡന്റ് സണ്ണി മാത്യു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നാലു മാസം നീണ്ടു നിൽക്കുന്ന സമരരീതികൾ സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ അവതരിപ്പിച്ചു. ജനറൽ സെകട്ടറി തസ്ലീം മമ്പാട്, ട്രഷറർ ഉസ്മാൻ മുല്ലക്കര, സെക്രട്ടറി ജമീല സുലൈമാൻ, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സമദ് നെടുമ്പാശേരി, സംസ്ഥാന സമിതി അംഗങ്ങളായ ഹംസ എളനാട്, സിദ്ധീഖ് പി.വി, ജില്ലാ പ്രസിഡന്റ് മുസ്തഫ പള്ളുരുത്തി എന്നിവർ സംസാരിച്ചു. നൂറുകണക്കിനു തൊഴിലാളികൾ സമരജ്വാല തെളിയിച്ചു പ്രക്ഷോഭ പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചു
