ഹ്യൂസ്റ്റനില്‍ ആവേശമായി ഫ്രാന്‍സിസ് ഇല്ലിക്കാട്ടില്‍ മെമ്മോറിയല്‍ ചീട്ടുകളി മത്സരം

ഹ്യൂസ്റ്റണ്‍:  ഹ്യൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടനയിലെ സീനിയര്‍ വിഭാഗമായ ബി വൈ ഒ എല്‍ സംഘടിപ്പിച്ച 56, 28 ചീട്ടുകളി മത്സരം വന്‍ വിജയമായി പത്താം തീയതി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടന്ന മത്സരങ്ങളില്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും ടീമുകള്‍ ഉള്‍പ്പെടെ 32 ടീമുകള്‍ പങ്കെടുത്തു. കെസിവൈഎം യുവജനവേദി എന്നീ സംഘടനകളും ടൂര്‍ണമെന്റിന്റെ നടത്തിപ്പിന് സഹായിച്ചു. ജോണി മക്കോറ (പ്രസിഡന്റ് BYOL) തോമസ് വിക്ടര്‍ നീട്ടുകക്കാട്ടു (പ്രസിഡന്റ് ക്‌നാനായ സൊസൈറ്റി) എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

അജീഷ് ഇല്ലിക്കാട്ടില്‍, ടിജി പള്ളിക്കഴിക്കേതില്‍, ടോണി മഠത്തില്‍താഴെ, തോമസ് ഐക്കരെ, ലെനിന്‍ ഇല്ലിക്കാട്ടില്‍, ബേട്ടി സൈമണ്‍ വേലിയാത്ത്, ചാക്കോ പാലക്കാട്, ജോംസ് മാത്യു കിഴക്കേകാട്ടില്‍, കുഞ്ഞുമോന്‍ ഇല്ലിക്കാട്ടില്‍ ,ലെന്‍സ് ഇല്ലിക്കാട്ടില്‍, എബ്രഹാം നെല്ലിപള്ളിയില്‍, മേരി കുര്യാക്കോസ് വഴി അമ്പലത്തിങ്കല്‍ ,ആന്‍സി കൂവക്കട, നീതു വാലിമറ്റത്തില്‍, ഫിലിപ്പ് കാരിശേരിക്കല്‍, സ്മിതോഷ് ആട്ടു കുന്നേന്‍, ജനി തുണ്ടിയില്‍ എന്നിവര്‍ മത്സരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

56 ചീട്ടുകളി മത്സരങ്ങളില്‍ ഡാലസില്‍ നിന്നെത്തിയ ബിനു കല്ലുകള്‍, സണ്ണി വര്‍ഗീസ്, അച്ചു വര്‍ഗീസ് എന്നിവര്‍ അടങ്ങിയ ടീം ഒന്നാം സ്ഥാനവും, ചിക്കാഗോയില്‍ നിന്ന് എത്തിയ ജോസഫ് ആലപ്പാട്, തോമസ് കുടിയന്‍പള്ളി, കുര്യന്‍ നെല്ലാമറ്റം എന്നിവര്‍ അടങ്ങിയ സ്ഥാനം രണ്ടാം സ്ഥാനവും, ഹ്യൂസ്റ്റണ്‍ നിന്നുമുള്ള ജോണിമകോറ ടോണി മാത്യൂസ്, തോമസ് വിക്ടര്‍ നീറ്റുകാട്ട് എന്നിവര്‍ അടങ്ങിയ ടീം മൂന്നാം സ്ഥാനവും, ബാബു തോട്ടം, എല്‍സി തോട്ടം, അജിത്ത് ആന്റണി എന്നിവര്‍ അടങ്ങിയവര്‍ നാലാം സ്ഥാനവും കരിസ്മാക്കി.

28 എന്ന ചീട്ടുകളി മത്സരത്തില്‍ ഹ്യൂസ്റ്റനില്‍ നിന്നുമുള്ള ഷാജി ആറ്റുപുറം, ജെയിംസ് തുണ്ടിയില്‍, ജോസഫ് തയ്യില്‍ എന്നിവര്‍ അടങ്ങുന്ന ടീം ഒന്നാം സ്ഥാനവും,ടോണി നെല്ലിക്കാട്ടില്‍ .ജോസഫ് സിമെന്‍ഡി , റോണി റോയ് എന്നിവര്‍ രണ്ടാം സ്ഥാനവും, ജോയ് ഇല്ലിക്കപറമ്പില്‍, ജോസ് കുന്നുംപുറത്ത്,ഫിലിപ്പ് കളപുരയ്ക്കല്‍ മൂന്നാം സ്ഥാനവും,സ്റ്റീഫന്‍ തെരുവത്, നോയല്‍ സ്റ്റീഫന്‍, രണ്‍ജിത് കെ എന്നിവര്‍ നാലാം സ്ഥാനവും കാര്യമാക്കി .

ഫോര്‍ട്ട്‌ബെന്‍ഡ് ഡിസ്റ്റ്ക്ട കൗണ്ടി ജഡ്ജ് ബഹുമാനപ്പെട്ട സുരേന്ദ്രന്‍ കെ പാട്ടില്‍, മത്സരങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹ്യൂസ്റ്റണ്‍ ക്‌നാനായ സൊസൈറ്റി സൊസൈറ്റി ആദ്യമായിട്ടാണ് ഒരു ചീട്ടുകളി മത്സരം സംഘടിപ്പിക്കുന്നത്. യുവജനങ്ങളെയും മുതിര്‍ന്നവരെയും പ്രത്യേകിച്ച് സ്ത്രീകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ ചീട്ടുകളി മത്സരം രണ്ട് തലമുറകള്‍ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള ആശയവിനിമയം നടത്തുന്നതിനും ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന വിനോദത്തിനും വേദിയായി.

വാര്‍ത്ത: ജോംസ് മാത്യു കിഴക്കേകാട്ടില്‍

Leave a Comment

More News