സംഗീത – ഹാസ്യ വിസ്മയം തീർത്ത് ” ഹൈ ഫൈവ് ‘ എന്റർടൈൻമെന്റ് ഷോ ഹൂസ്റ്റണിൽ ശ്രദ്ധേയമായി

ഹൂസ്റ്റണ്‍: മലയാളികളുടെ ജനപ്രിയ പാട്ടുകാരന്‍ എം.ജി ശ്രീകുമാര്‍, സംഗീത മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസി, നടനും ഹാസ്യത്തിന്റെ സ്റ്റേജ് സാന്നിധ്യവുമായ രമേശ് പിഷാരടി എന്നിവര്‍ ഒന്നിച്ച സംഗീത-ഹാസ്യ സന്ധ്യ ഹൂസ്റ്റണ്‍ മലയാളികളെ ആവേശത്തിലാഴ്ത്തി. നോര്‍ത്ത് അമേരിക്കന്‍ പര്യടനത്തിലൂടെ ശ്രദ്ധേയമായ ‘വിന്റ്‌സര്‍ എന്റര്‍ടെയ്ന്‍മെന്റ് ഷോ-ഹൈ ഫൈവ് 2025’, ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ ധനശേഖരണാര്‍ത്ഥം മെയ് 11-ന് ഞായറാഴ്ച മിസേറി സിറ്റിയിലെ സെന്റ് ജോസഫ് ഹാളില്‍ നടന്നു.

ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഈ പരിപാടി, സ്റ്റാഫോര്‍ഡ് മേയര്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്തു. ഫോർട്ടബെൻഡ് ഡിഡ്ട്രിക്ട് ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ സന്നിഹിതനായിരുന്നു.

വിവിധ ഇടവകകളില്‍ നിന്നും വൈദികരും ഒപ്പം കലാ സ്‌നേഹികളായ ആയിരത്തില്‍ പരം ഹൂസ്റ്റണ്‍ നിവാസികളും സംഗീത-ഹാസ്യ നിശയ്ക്ക് ആവേശപൂര്‍വം സാക്ഷ്യം വഹിച്ചു. എം.ജി ശ്രീകുമാര്‍, സ്റ്റീഫന്‍ ദേവസി, രമേശ് പിഷാരടി എന്നിവരുള്‍പ്പെടെ പതിനൊന്നംഗ സംഘത്തെ നയിക്കുന്നത് വിന്റ്‌സര്‍ എന്റര്‍ടെയ്ന്‍മെന്റ് സാരഥിയും മലയാളികള്‍ക്ക് സുപരിചിതനുമായ രഞ്ചുരാജ് ആണ്.

ഹൂസ്റ്റണിലെ മലയാളി സാമ്പത്തിക സംരംഭകന്‍ ഒനീല്‍ കുറുപ്പ് (കാരവല്ലി ക്യാപിറ്റല്‍ ആന്റ് വെഞ്ച്വേഴ്‌സ്), ഇവന്റ് സ്‌പോണ്‍സര്‍ സുനില്‍ കോര (സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം), തോമസ് മാത്യു (റിലയബിള്‍ റിയല്‍റ്റേഴ്‌സ്) തുടങ്ങിയവരും ഈ പരിപാടി അവിസ്മരണീയമാക്കുവാന്‍ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു.

ഫാ. ഡോ. ഐസക് ബി പ്രകാശ്, ജനറല്‍ കണ്‍വീനര്‍ റിജോ ജേക്കബിന്റെ നേതൃത്വത്തില്‍ ഷിജിന്‍ തോമസ് പാരിഷ് ട്രസ്റ്റി, ബിജു തങ്കച്ചന്‍ പാരീഷ് സെക്രട്ടറി എന്നിവരും മാനേജിംഗ് കമ്മറ്റി അംഗങ്ങളോടൊപ്പം നൂറില്‍പ്പരം വോളന്റീയേഴ്‌സ്, എം.എം.വി.എസ്, മെന്‍സ് ഫെല്ലോഷിപ്പ്, ഒ.സി.വൈ.എം, എം.ജി.ഒ.സി.എസ്.എം, സണ്‍ഡേ സ്‌ക്കൂള്‍ എന്നീ പോഷക സംഘടനകളും പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. എം.ജി.ഒ.സി.എസ്.എം, സണ്‍ഡേ സ്‌ക്കൂള്‍ കുട്ടികളുടെ ശ്രദ്ധേയമായ നൃത്തനൃത്യങ്ങള്‍ വര്‍ണാഭമായിരുന്നു.

Leave a Comment

More News