ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ദിവ്യകാരുണ്യ സ്വീകരണം ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു

ചിക്കാഗോ: ചിക്കാഗോയിലെ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ പൊതുവായ ആഘോഷപൂർവമായ ദിവ്യകാരുണ്യ സ്വീകരണം മെയ് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിച്ച തിരുക്കർമ്മങ്ങളോടെ ഭക്ത്യാദരപൂർവ്വം നടത്തപ്പെട്ടു.

കോട്ടയം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമികത്വം വഹിച്ച തിരുക്കർമ്മങ്ങളിൽ ക്നാനായ റീജിയൻ ഡയറക്ടർ മോൺസിഞ്ഞോർ തോമസ് മുളവനാൽ, വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, കൈപ്പുഴ ഫൊറോനാ വികാരി ഫാ. സാബു മാലിത്തുരുത്തേൽ, ഫാ. ബോബൻ വട്ടംപുറത്ത്, ഫാ. ബേബി വെള്ളാപ്പള്ളിൽ, ഫാ. ജോസ് ആദോപള്ളിൽ ഫാ. ബിൻസ് ചേത്തലിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.

മുപ്പത് കുട്ടികളാണ് ഒരു വർഷത്തോളം നീണ്ടു നിന്ന ഒരുക്കങ്ങൾക്ക് ശേഷം ഈ വർഷത്തെ ആഘോഷപൂർവ്വമായ ദിവ്യകാരുണ്യ സ്വീകരണത്തിൽ പങ്കെടുത്തത്.

സജി പൂതൃക്കയിൽ, മനീഷ് കൈമൂലയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തപെടുന്ന വിശ്വാസ പരിശീലന സ്‌കൂളിലെ അധ്യാപകരുടെ കഠിന പ്രയത്നത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായാണ് ഒരു വർഷത്തോളം നീണ്ടു നിന്ന പരിശീലനത്തിനൊടുവിൽ ദിവ്യകാരുണ്യ സ്വീകരണം ആഘോഷപൂർവ്വം നടത്തുവാൻ സാധിച്ചത്.

പള്ളിയിലെ തിരുക്കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് ആറുമണിമുതൽ നൈൽസിലെ വൈറ്റ് ഈഗിൾ ബാങ്ക്വറ്റ് ഹാളിൽ വച്ച് മാതാപിതാക്കളുടെ നേതൃത്വത്തിൽ ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. വിഭവസമൃദ്ധമായ ഭക്ഷണവും കലാ പരിപാടികളും ആഘോഷത്തിന് വർണ്ണപ്രഭ ചാർത്തി.

ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, അസി. വികാരി ഫാ. അനീഷ് മാവേലിപുത്തെൻപുര, സെക്രട്ടറി സിസ്റ്റർ ഷാലോം, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ്ജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, സജി പുതൃക്കയിലിന്റെ നേതൃത്വത്തിലുള്ള വിശ്വാസ പരിശീലന സ്‌കൂൾ അധ്യാപകർ, ജിനു പുന്നശ്ശേരിൽ, ടിനു പറഞ്ഞാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള മാതാപിതാക്കൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Leave a Comment

More News