പാലക്കാട്: 2025 ഏപ്രിൽ 22-ന് നെല്ലിന്റെ സംഭരണത്തിനുള്ള PRS ലഭിച്ചിട്ടും കർഷകർക്ക് ഇതുവരെ അർഹമായ തുക കൈമാറാത്തത് സർക്കാറിന്റെ അനാസ്ഥയാണെന്ന് വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി പ്രസ്താവിച്ചു.
മാർച്ച് മാസത്തിൽ സപ്ലൈക്കോ നെല്ല് അളന്ന് സംഭരിച്ചിരുന്നു. ഫെബ്രുവരിയിൽ കർഷകർ നെല്ല് കൊയ്ത് ഉണക്കി ചാക്കിലാക്കി തയ്യാറാക്കിയിരുന്നു. എന്നിട്ടും, PRS-ന്റെ അടിസ്ഥാനത്തിൽ ലഭിക്കേണ്ട തുക കർഷകർക്ക് ഇനിയും ലഭിച്ചിട്ടില്ല.
കർഷകരുടെ അധ്വാനത്തെ വിലമതിക്കാതെ കാലതാമസം വരുത്തുന്നത് സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളുടെ തെളിവാണ്. മാസങ്ങളോളം കാത്തിരുന്നിട്ടും വില ലഭിക്കാത്തത് കർഷകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
സപ്ലൈക്കോയുടെ ഭാഗത്തുനിന്നുള്ള ഈ അനാസ്ഥ അവസാനിപ്പിക്കണമെന്നും കർഷകർക്ക് അടിയന്തരമായി അർഹമായ തുക കൈമാറുകയും വേണം .
ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും മോഹൻദാസ് പറളി മുന്നറിയിപ്പ് നൽകി.
