ചിക്കാഗോ: മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായി ചിക്കാഗോയിലെത്തിയ മാർ റാഫേൽ തട്ടിൽ പിതാവിനെ മാർതോമാ ശ്ലീഹാ കത്തീഡ്രലിൽ ഊഷ്മളമായ സ്വീകരണം നൽകി.
ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് തട്ടിൽ പിതാവിന് ബൊക്കെ നൽകി സ്വീകരിച്ചു. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, കത്തീഡ്രൽ വികാരിയും വികാരി ജനറാളുമായ മോൺ തോമസ് കടുകപ്പിള്ളിൽ, വികാരി ജനറാൾ മോൺ ജോൺ മേലേപ്പുറം, തട്ടിൽ പിതാവിൻ്റെ സെക്രട്ടറി ഫാ. ഫ്രാൻസിസ് എലുവത്തിങ്കൽ, ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ഫാ. ജോൺസൺ കോവൂർ പുത്തൻപുര, ഫാ. ജോർജ് മാളിയേക്കൽ, ഫാ. ജോസഫ് വെട്ടിക്കാട് എന്നിവരുടെ നേതൃത്വത്തിൽ സന്യസ്തരും, വിശ്വാസികളും ചേർന്ന് തട്ടിൽ പിതാവിനെ ദൈവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചു.
വാദ്യമേളങ്ങളും താലപ്പൊലിയും സ്വീകരണ പരിപാടികൾക്ക് മികവ് പകർന്നു. തുടർന്ന് നടന്ന സമൂഹബലിയിൽ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമ്മികനായിരുന്നു. മാർ ജോയി ആലപ്പാട്ടും, മാർ ജേക്കബ് അങ്ങാടിയത്തും, മറ്റ് വൈദികരും സഹ കാർമ്മികരായിരുന്നു. സ്വീകരണ പരിപാടികൾക്ക് ട്രസ്റ്റിമാരായ സന്തോഷ് കാട്ടൂക്കാരൻ, ബിജി. സി. മാണി, ബോബി ചിറയിൽ, വിവിഷ് ജേക്കബ്, യൂത്ത് ട്രസ്റ്റിമാരായ ഡേവിഡ് ജോസഫ് , ഷാരോൺ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.


ഫോട്ടോ: ജെയ്മോൻ ജോൺ
