എല്‍ ഡി എഫ് കെട്ടിപ്പൊക്കി ഒമ്പതു വര്‍ഷം കാത്തുസൂക്ഷിച്ച കോട്ട തകര്‍ത്ത് ആര്യാടന്‍ നിയമസഭയിലേക്ക്; ഞെട്ടല്‍ മാറാതെ ഇടതുപക്ഷം

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലമ്പൂരിന്റെ മണ്ണ് ആര്യാടൻ മുഹമ്മദിനെ കൈവിട്ടില്ല. നിലമ്പൂരുകാർ ബാപ്പുട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെ 11005 വോട്ടിന്റെ വൻ ഭൂരിപക്ഷത്തോടെയാണ് നാട്ടുകാര്‍ വിജയിപ്പിച്ചത്. ശക്തനായ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ആര്യാടന്‍ മുഹമ്മദ് വിജയക്കൊടി പാറിച്ചത് ഇടതുപക്ഷ കോട്ട അമ്പരപ്പിലാണ്.

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ ഷൗക്കത്ത് ശക്തമായ മുന്‍കൈ നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുൻപിൽ. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്.

ഒമ്പത് വര്‍ഷക്കാലം എല്‍ഡിഎഫിനൊപ്പം നിന്ന നാടാണ് ഇപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിനും യുഡിഎഫിനും വേണ്ടി തിരിച്ചുപിടിച്ചിരിക്കുന്നത്. 34 വര്‍ഷം പിതാവ് ആര്യാടന്‍ മുഹമ്മദിനെ എംഎല്‍എയാക്കിയ നിലമ്പൂരുകാര്‍ അദ്ദേഹത്തിന്റെ മകനെയും കൈവിട്ടില്ല.

2016ലെ തിരഞ്ഞെടുപ്പില്‍ പി വി അന്‍വറിനോട് പരാജയപ്പെട്ട ഷൗക്കത്ത്, അന്‍വര്‍ ഒഴിഞ്ഞ അതേ സീറ്റിലേക്ക് മത്സരിച്ചാണ് കന്നിയംഗമായി നിയമസഭയിലേക്കെത്തുന്നത്.

Leave a Comment

More News