വേൾഡ് മലയാളി കൗൺസിൽ 2025-2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു; ഡോ. ബാബു സ്റ്റീഫൻ പ്രസിഡൻ്റ്, തോമസ് മൊട്ടയ്‌ക്കൽ ഗ്ലോബൽ ചെയർമാൻ

ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിൽ (WMC) 2025-2027 വർഷത്തേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഞ്ചു ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളിലെ 75 പ്രവിശ്യകളിൽ നിന്നുള്ള പ്രതിനിധികളാണ് അടുത്ത രണ്ടു വർഷത്തേക്കുള്ള നേതൃത്വത്തെ തിരഞ്ഞെടുത്തത്. സംഘടനയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. സൂസൻ ജോസഫ് ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. നിലവിലെ ഗ്ലോബൽ പ്രസിഡൻ്റായിരുന്ന തോമസ് മോട്ടക്കൽ (യു.എസ്.എ.) പുതിയ ഗ്ലോബൽ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. ഫൊക്കാനയുടെ മുൻ പ്രസിഡൻ്റും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ചെയർമാനുമായ ഡോ. ബാബു സ്റ്റീഫൻ (യു.എസ്.എ.) ആണ് പുതിയ ഗ്ലോബൽ പ്രസിഡൻ്റ്. ഷാജി എം. മാത്യു (കേരളം) സെക്രട്ടറി ജനറലായും തിരഞ്ഞെടുക്കപ്പെട്ടു.

സണ്ണി വെളിയത്ത് (യൂറോപ്പ്) ട്രഷററായും, ദിനേശ് നായർ (ഗുജറാത്ത്‌), സുരേന്ദ്രൻ കണ്ണാട്ട് (ഹൈദരാബാദ്), വിൽസൺ ചത്താൻകണ്ടം (സ്വിറ്റ്‌സർലൻഡ്), മോളി പറമ്പത്ത് (യൂറോപ്പ്) എന്നിവർ വൈസ് ചെയർമാൻമാരായും തിരഞ്ഞെടുക്കപ്പെട്ടു. ജെയിംസ് കൂടൽ (യു.എസ്.എ) വൈസ് പ്രസിഡൻ്റ് (അഡ്മിൻ), ജോൺ സാമുവൽ (ദുബായ്) വൈസ് പ്രസിഡൻ്റ് ഓർഗനൈസേഷൻ ഡെവലപ്‌മെൻ്റ് എന്നീ സ്ഥാനങ്ങളിലേക്ക് എത്തി. റീജിയണൽ വൈസ് പ്രസിഡൻ്റുമാരായി ഡോ. തങ്കം അരവിന്ദ് (അമേരിക്ക), ജോഷി പന്നാരക്കുന്നേൽ (യൂറോപ്പ്), തങ്കമണി ദിവാകരൻ (ഇന്ത്യ), അജോയ് കല്ലൻ കുന്നിൽ (ഫാർ ഈസ്റ്റ്‌), അഡ്വ. തോമസ് പണിക്കർ (മിഡിൽ ഈസ്റ്റ്‌) എന്നിവരെയും തിരഞ്ഞെടുത്തു.

Leave a Comment

More News