മലപ്പുറം : മംഗലാപുരത്ത് വെച്ച് ആർഎസ്എസ്, ബജ്റംദൾ പ്രവർത്തകർ ചേർന്ന് മലപ്പുറം ജില്ലയിലെ പറപ്പൂരുകാരനായ അഷ്റഫ് എന്ന മുസ്ലിം യുവാവിനെ വളരെ ക്രൂരവും ഭീകരവുമായ ആൾക്കൂട്ട കൊലപാതകത്തിന് വിധേയമാക്കിയ ഹിന്ദുത്വ വംശീയതക്കെതിരെ സോളിഡാരിറ്റി പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 27 ന് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് പറപ്പൂരിലെ ചോലക്കുണ്ടിൽ വെച്ചാണ് ‘അഷ്റഫ് : ഹിന്ദുത്വ വംശീയതയുടെ ആൾക്കൂട്ട കൊലപാതകം, അഷ്‌റഫിൻ്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക’ എന്ന തലക്കെട്ടിൽ പൊതുസമ്മേളനം നടത്തുന്നത്.മലപ്പുറം ജില്ലയിലെ പറപ്പൂർ സ്വദേശിയായ മാനസ്സിക പ്രയാസമനുഭവിക്കുന്ന ഒരു മുസ്‌ലിം ചെറുപ്പക്കാരനെയാണ് സംഘ്പരിവാർ ശക്തികൾ വധിച്ച് കളഞ്ഞത്. ശേഷം പോലീസ് അന്വേഷണമാരംഭിക്കുകയും സംഘ്പരിവാർ ഭീകരരായ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് ശേഷം കൊലപാതകികൾക്ക് കോടതിയിൽ നിന്ന് ജാമ്യം ലഭിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സംഘ്പരിവാർ പ്രതികളാകുന്ന കേസുകളിൽ സർക്കാരും പോലീസും തുടരുന്ന RSS വിധ്വേയയത്വം ഇവിടെയും നാം കാണുകയാണ്.
ഈ അനീതിയെല്ലാം തുടരുമ്പോഴും നമ്മുടെ നാട്ടിൽ കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബത്തിൻ്റെ നീതിക്ക് വേണ്ടിയുള്ള സമരങ്ങളും പ്രതിഷേധങ്ങളുമെന്നും നടക്കുന്നില്ല എന്നത് സങ്കടകരമായ വംസ്തുതയാണ്. കേരളത്തിലെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും സമുദായ സംഘടനകളും കുറ്റകരമായ മൗനമാണ് തുടരുന്നത്.
അതിനാൽ ഈ മൗനങ്ങളെ ഭേദിച്ച് അഷ്റഫിൻ്റെയും അവൻ്റെ കുടുംബത്തിൻ്റെയും നീതിക്ക് വേണ്ടി സംസാരിക്കാൻ തന്നെയാണ് സോളിഡാരിറ്റി തീരുമാനിച്ചിരിക്കുന്നത്.
പൊതുസമ്മേളനത്തിൽ ഇ ടി മുഹമ്മദ് ബഷീർ എം പി, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, എസ് ഐ ഒ ദേശീയ സമിത അംഗം വാഹിദ് ചുള്ളിപ്പാറ, അംബിക മറുവാക്ക്, അഡ്വ. അനൂപ് വി ആർ, വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി മുനീബ് കാരക്കുന്ന്, ആക്ഷൻ കമ്മിറ്റി ചെയർമാൻ നാസർ പറപ്പൂർ, ആക്ഷൻ കമ്മിറ്റി സെക്രട്ടറി ഹബീബ് ജഹാൻ,സോളിഡാരിറ്റി ജില്ല പ്രസിഡൻ്റ് സാബിക് വെട്ടം എന്നിവർ പങ്കെടുക്കും.
