ന്യൂയോർക്ക് നഗര ഡാറ്റ പ്രകാരം, നഗരത്തിന് ഫെഡറൽ ഗവൺമെന്റിൽ നിന്ന് വിവിധ സ്ഥാപനങ്ങളിലൂടെയും പരിപാടികളിലൂടെയും 100 മില്യൺ ഡോളറിലധികം ലഭിക്കുന്നുണ്ട്. ഇത് നഗരത്തിന്റെ വികസനത്തിനും ക്ഷേമ പരിപാടികൾക്കും സഹായകമാകുന്നു.
ന്യൂയോര്‍ക്ക്: വിവാദ പ്രസ്താവന നടത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രാഷ്ട്രീയ രംഗം ചൂടു പിടിപ്പിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ മേയർ സ്ഥാനാർത്ഥി സൊഹ്റാൻ മംദാനി ‘ശരിയായി പെരുമാറിയില്ലെങ്കിൽ’ ന്യൂയോർക്ക് നഗരത്തിന്റെ ഫെഡറൽ ഫണ്ടിംഗ് നിർത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. നിലവിൽ, വിവിധ പദ്ധതികളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഫെഡറൽ സർക്കാരിൽ നിന്ന് ന്യൂയോർക്കിന് എല്ലാ വർഷവും 100 മില്യൺ ഡോളറിലധികം ഫണ്ട് ലഭിക്കുന്നുണ്ട്.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് മംദാനിയെ ഒരു ‘കമ്മ്യൂണിസ്റ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. “അദ്ദേഹം വിജയിച്ചാല്‍ ശരിയായ കാര്യം ചെയ്യണം. അല്ലാത്തപക്ഷം ഫെഡറല്‍ ഗവണ്മെന്റില് നിന്ന് അദ്ദേഹത്തിന് ഒരു സെന്റു പോലും ലഭിക്കില്ല” എന്നാണ് ട്രംപ് പറഞ്ഞത്. മംദാനിയുടെ വിജയം ‘സങ്കൽപ്പത്തിനും അപ്പുറമാണ്’ കാരണം അദ്ദേഹത്തെ ഒരു ‘പൂർണ്ണ കമ്മ്യൂണിസ്റ്റ്’ ആയാണ് ഞാന്‍ കണക്കാക്കുന്നതെന്നും ട്രംപ് പറഞ്ഞു.
.@POTUS on Zohran Mamdani: "He's a communist. I think it's very bad for New York… but let's say this: if he does get in, I'm going to be president and he's going to have to do the right thing…" pic.twitter.com/YQaum1L9q5
— Rapid Response 47 (@RapidResponse47) June 29, 2025
എൻബിസി ന്യൂസിനോട് സംസാരിച്ച സൊഹ്റാന് മംദാനി ട്രംപിന്റെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. “ഇല്ല, ഞാൻ ഒരു കമ്മ്യൂണിസ്റ്റല്ല. യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്ന് പ്രസിഡന്റ് ട്രംപ് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണ്. എന്റെ മുഖം, ശബ്ദം, എന്റെ വ്യക്തിത്വം എന്നിവയെക്കുറിച്ച് സംസാരിക്കാൻ അദ്ദേഹം ശീലിക്കണം. ഞാൻ പോരാടുന്ന വിഷയങ്ങളാണ് യഥാർത്ഥ വിഷയങ്ങൾ,” മംദാനി പറഞ്ഞു.
സമ്പന്നരും വെള്ളക്കാർ കൂടുതലുള്ളതുമായ പ്രദേശങ്ങളിൽ നികുതി വർദ്ധിപ്പിക്കുമെന്ന് 33 കാരനായ മംദാനി തന്റെ പ്രചാരണ വേളയിൽ വാഗ്ദാനം ചെയ്തു. അങ്ങനെ സാധാരണ വീട്ടുടമസ്ഥരിൽ നിന്ന് നികുതി ഭാരം കുറയ്ക്കാൻ കഴിയും. 1 മില്യൺ ഡോളറിൽ കൂടുതലുള്ള വരുമാനത്തിന് നികുതി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും കോർപ്പറേറ്റ് നികുതികൾ ന്യൂജേഴ്സിയുടെ നിലവാരത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
മംദാനിയോട് ഡെമോക്രാറ്റിക് മത്സരത്തിൽ പരാജയപ്പെട്ട മുൻ ഗവർണർ ആൻഡ്രൂ ക്യൂമോ ഇപ്പോൾ സ്വതന്ത്രനായി മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. എന്നാല്‍, ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി ഇപ്പോഴും കടുത്ത പോരാട്ടം നേരിടുന്നുണ്ട്.
https://twitter.com/i/status/1939352818864783806
