മെയ് മാസത്തിൽ നാല് ദിവസത്തെ സംഘർഷത്തിൽ ബീജിംഗ് പാക്കിസ്താന് ഉപഗ്രഹ വിവരങ്ങൾ നൽകിയിരുന്നുവെന്ന് ഇന്ത്യൻ ആർമി ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ് പറഞ്ഞിരുന്നു. ഇസ്ലാമാബാദിന് തുർക്കി യുദ്ധ ഡ്രോണുകളും സാങ്കേതിക സഹായവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂരിനിടെ പാക്കിസ്താൻ ചൈനീസ് ഇന്റലിജൻസ് ഉപയോഗിച്ചതായി ഇന്ത്യ ആരോപിച്ചതിനെത്തുടർന്ന്, പാക്കിസ്താൻ തങ്ങളുടെ സഖ്യകക്ഷികളായ ചൈനയെയും തുർക്കിയെയും സംരക്ഷിക്കാൻ ശ്രമിച്ചുകൊണ്ട്, തങ്ങൾ ഒറ്റയ്ക്കാണ് പോരാടിയതെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്.
അതിർത്തിയിലെ സമീപകാല സംഘർഷത്തിനിടെ ചൈന പാക്കിസ്താന് തത്സമയ ഉപഗ്രഹ രഹസ്യാന്വേഷണം നൽകിയെന്ന ഇന്ത്യയുടെ വാദം പാക്കിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഞായറാഴ്ച തള്ളി. “പരാജയപ്പെട്ടതിനുശേഷം തങ്ങളുടെ ജനങ്ങളെ സമാധാനിപ്പിക്കാനുള്ള ഇന്ത്യയുടെ തീവ്രശ്രമം” എന്നാണ് ആസിഫ് ഇതിനെ വിശേഷിപ്പിച്ചത്. “ഇത് തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണ്. ലോകം മുഴുവൻ ഞങ്ങൾക്ക് നയതന്ത്ര പിന്തുണ നൽകി, ഇസ്രായേൽ മാത്രമാണ് ഇന്ത്യയ്ക്കൊപ്പം നിന്നത്,” പാക്കിസ്താൻ വാർത്താ ഏജൻസികൾ ഉദ്ധരിച്ച അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.
മെയ് മാസത്തിൽ നാല് ദിവസത്തെ സംഘർഷത്തിൽ ബീജിംഗ് പാക്കിസ്താന് ഉപഗ്രഹ വിവരങ്ങൾ നൽകിയിരുന്നുവെന്ന് ഇന്ത്യൻ ആർമി ഡെപ്യൂട്ടി ചീഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിംഗ് പറഞ്ഞിരുന്നു. ഇസ്ലാമാബാദിന് തുർക്കി യുദ്ധ ഡ്രോണുകളും സാങ്കേതിക സഹായവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍, ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ആസിഫ്, പാക്കിസ്താൻ സൈന്യം ഈ സൈനിക നടപടി പൂർണ്ണമായും ഒറ്റയ്ക്കാണ് നടത്തിയതെന്നും വിജയം നേടിയെന്നും പറഞ്ഞു. സഖ്യകക്ഷികളിൽ നിന്നുള്ള നയതന്ത്ര പിന്തുണ മാത്രമേ അദ്ദേഹം അംഗീകരിച്ചുള്ളൂ. “ഞങ്ങള്‍ അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങുന്നു, എന്നുവെച്ച് അമേരിക്കയെ യുദ്ധത്തിന്റെ ഭാഗമാക്കുന്നുണ്ടോ? ഇന്ത്യ തന്നെ ഫ്രഞ്ച് റാഫേൽ ജെറ്റുകൾ ഉപയോഗിക്കുന്നു, അതേസമയം ഞങ്ങൾ ഫ്രഞ്ച് അന്തർവാഹിനികൾ പ്രവർത്തിപ്പിക്കുന്നു,” ആസിഫ് താരതമ്യം ചെയ്തുകൊണ്ട് പറഞ്ഞു.