എടത്വ: സേവന പാതയിൽ നാല് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ “മാനവ സേവാ മാധവ സേവ” എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ദേശീയ സേവാ ഭാരതിയുടെ ആലപ്പുഴ ജില്ലാ സമിതിയുടെ വാർഷിക സമ്മേളനം നടന്നു. ജില്ലാ പ്രസിഡൻ്റ് ഡോ എസ്.സതീഷ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ലയൺ ഡോ. സി.പി വിജയൻ ഉദ്ഘാടനം ചെയ്തു. ആർഎസ് എസ് ദക്ഷിണകാര്യ സദസ്യൻ പി ആർ ശശിധരൻ സന്ദേശം നല്‍കി.
ദേശീയ ഭാരതി കേരളം എക്സികൂട്ടിവ് അംഗങ്ങളായ ടി.ആർ. ജയലക്ഷ്മി അമ്മാൾ, എം സി ഷാജുകുമാർ, രക്ഷാധികാരി കെ മുകുന്ദൻകുട്ടി നായർ, ജില്ലാ ജനറൽ സെക്രട്ടറി എ. അനീഷ്, ചക്കുളത്തുകാവ് ക്ഷേത്രം മുഖ്യ കാര്യദർശി രാധാകൃഷ്ണന്‍ നമ്പൂതിരി, ജില്ലാ സെക്രട്ടറി ആർ. സതീഷ്, ജില്ലാ ട്രഷറർ കെ ജെ ജിതേഷ്, എം.എസ് മധുസൂദനന്‍, ജില്ലാ മീഡിയാ കോഓര്‍ഡിനേറ്റർ ഗോപൻ ഗോകുലം, വൈസ് പ്രസിഡന്റ് ശ്രീദേവി, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ വിഭാഗ് കാര്യവാഹ് ജി വിനു ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു. അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുത്തു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ ദയാൽ കുമാർ, നാടകകൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ വിമുക്തി മിഷൻ കോഓർഡിനേറ്റർ പി. സജികുമാർ, പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവരെ ആദരിച്ചു.




