കുട്ടികൾക്കായി വേനൽ അവധിക്കാല ക്യാമ്പ്

ദോഹ : അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന “നൂർ” സമ്മർ ക്യാമ്പിലേക് രജിസ്ട്രേഷൻ ആരംഭിച്ചു.

വിദ്യാർത്ഥികൾക്ക് അവധിക്കാലം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടി. ആത്മീയവും ധാർമ്മികവുമായ വളർച്ചക്ക് പ്രാധാന്യം നൽകി ആർട്സ് & ക്രാഫ്റ്റ്, സ്പോർട്സ്, റോബോട്ടിക് എന്നീ മേഖലകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതയിരിക്കും പരിപാടി.

ബർവ വില്ലേജിൽ ജൂലൈ 15 മുതൽ ഓഗസ്റ്റ് 14 വരെ, ഞായർ മുതൽ വ്യാഴം വരെ, 3 മണി മുതൽ 6 മണി വരെ ആയിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 77161492 എന്ന നമ്പറിൽ ബന്ധപ്പെടുക.

 

Leave a Comment

More News