ന്യൂനപക്ഷ ഫെല്ലോഷിപ്പ് ആട്ടിമറിയിൽ ഇടപെടുക: എസ്.ഐ.ഒ

മലപ്പുറം: ന്യൂനപക്ഷ ഫെല്ലോഷിപ്പ് അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിപടികൾക്കെതിരെ ഇടപെടൽ ആവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി സലീം സുൽഫിഖർ ഇ. ടി. മുഹമ്മദ്‌ ബഷീർ എം.പിയെ സന്ദർശിച്ചു. രാജ്യത്തെ ന്യൂനപക്ഷ/അരികുവൽകൃത വിദ്യാർഥികൾക്ക് കാലങ്ങളായി കേന്ദ്രസർക്കാർ നൽകിവരുന്നതാണ് മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് (MANF). എന്നാൽ, കഴിഞ്ഞ ആറുമാസമായി ഫെല്ലോഷിപ്പിന് അർഹരായ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രസ്തുത ഫെല്ലോഷിപ്പ് നിലവിൽ ലഭിക്കുന്നില്ല. ഈ വിഷയവുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് നൽകിയിട്ടുള്ള വിവരവകാശത്തിന് നിരന്തരം ‘wait and appreciate the constraints’ എന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. ഇത് വിദ്യാർഥികളെ തുടർപഠനത്തെ ബാധിക്കുകയും മാനസിക പിരിമുറക്കത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് എസ്. ഐ. ഒ, ഇ. ടി. മുഹമ്മദ്‌ ബഷീർ എം. പിയെ സന്ദർശിച്ചത്.

Leave a Comment

More News