KEEM പരീക്ഷാഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാരിനെ വിമർശിച്ച് കെ എസ് യു രംഗത്ത്. വിദ്യാർത്ഥികളുടെ ഭാവി പണയപ്പെടുത്തി പരീക്ഷണങ്ങൾ നടത്തുന്ന സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. പ്രവേശന പരീക്ഷയ്ക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതാണ് സർക്കാരിന് കനത്ത തിരിച്ചടിയായത്. KEEM റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മാർക്ക് ഏകീകരണം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
ഹൈക്കോടതി കീം പരീക്ഷാ ഫലം റദ്ദാക്കിയതിൽ സർക്കാരിനെതിരെ വിമർശനവുമായി കെ.എസ്.യു. വിദ്യാർത്ഥികളുടെ ഭാവി വെച്ച് പരീക്ഷണങ്ങൾ നടത്തുന്ന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്രവേശന പരീക്ഷക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങൾക്ക് മാറ്റം വരുത്തിയതാണ് സർക്കാരിനേറ്റ കനത്ത തിരിച്ചടിക്കു കാരണം.
കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മാർക്ക് ഏകീകരണം സംബന്ധിച്ച ഉത്തരവിറങ്ങിയത്.
മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപുണ്ടായിരുന്ന വെയ്‌റ്റേജ് നഷ്ടമായി എന്ന് ചൂണ്ടിക്കാണിച്ചാണ് ഹർജി നൽകിയിരുന്നത്. ഇതിലാണ് റാങ്ക് പട്ടിക പൂർണമായി റദ്ദാക്കാൻ ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.
എൻട്രൻസ് പരീക്ഷക്കും പ്ലസ്ടുവിനും ലഭിച്ച മാർക്ക് ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ നൽകിയ വിശദീകരണം. മുൻ സമവാക്യം അനുസരിച്ച് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, കേരള സിലബസ് വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ വിദ്യാർത്ഥികളേക്കാൾ 15-20 മാർക്ക് കുറവ് ലഭിക്കുന്നുണ്ടെന്ന് പരാതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കാൻ മാർക്ക് ഏകീകരിക്കുന്ന ഒരു ഫോർമുല അവലംബിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ, കോടതി ഇത് പരിഗണിച്ചില്ല. സിബിഎസ്ഇ വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഗണിച്ച ശേഷമാണ് കീം പരീക്ഷാഫലം റദ്ദാക്കാൻ കോടതി തീരുമാനിച്ചത്.
