ചിങ്ങം : ഇന്നൊരു ശരാശരി ദിവസം. വീട്ടില്‍ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ ശക്തരാകുകയും പ്രതിബന്ധങ്ങളുണ്ടാക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള മോശം വാര്‍ത്ത നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശനോ വിഷണ്ണനോ ആകരുത്. നിരാശക്ക് കീഴടങ്ങരുത്. നാളെ ഒരു പുതിയ ദിവസമാണ്.
തുലാം : ഇന്ന് നക്ഷത്രങ്ങള്‍ നല്ല നിലയിലാണെങ്കിലും, നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നത് ഒരു വൈരുധ്യം തന്നെ. ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. ഇത് നിങ്ങള്‍ ഇപ്പോഴും നിങ്ങളുടെ കൂടെ കൊണ്ടുനടക്കുന്ന അതിവൈകാരികത കൊണ്ടാകാം. ഒരു തൊപ്പി നിലത്തുവീണാല്‍മതി, നിങ്ങള്‍ പ്രകോപിതനാകും. നിങ്ങളുടെ മനസിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. നിങ്ങളുടെ അന്തസും ബാധിക്കപ്പെടാം. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, അല്ലെങ്കില്‍ അമ്മ തന്നെ, നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക. ആശ്വാസം ലഭിക്കും
വൃശ്ചികം : ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രക്കും സാധ്യത.
ധനു : ഇന്ന് ദിവസം മധ്യമം. ഇന്നത്തെ മനശ്ചാഞ്ചല്യം മൂലം ഒരു പ്രശ്‌നത്തിലും നിങ്ങൾക്ക് തീരുമാനമെടുക്കാനാകാതെ വരുന്നു. അത് ഒരു ദുഷ്‌കര ദൗത്യമായിത്തീരുകപോലും ചെയ്യുന്നു. തീരുമാനം പതുക്കെ എടുക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ഉത്‌കണ്‌ഠാകുലനാക്കുന്നു. ഈ പിരിമുറുക്കം ശമിപ്പിച്ചില്ലെങ്കില്‍ നിങ്ങളിന്ന് പ്രിയപ്പെട്ടവരോട് കയര്‍ക്കുകയും, അവരെ വേദനിപ്പിക്കുകയും ചെയ്യും. തൊഴില്‍ രംഗത്തെ അപ്രതീക്ഷിത പരാജയമോ നഷ്‌ടമോ നിങ്ങളില്‍ പ്രതികൂല മനോഭാവമുണ്ടാക്കുന്നുണ്ടെങ്കില്‍, എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുക. ഇന്ന് ജോലിയില്‍ നിങ്ങൾക്ക് സമ്മര്‍ദമേറാം. ചെലവുകള്‍ വര്‍ധിക്കാം. ശുഭാപ്‌തി വിശ്വാസത്തോടെ എല്ലാം നേരിടുക.
മകരം : ഓരോ ചുവടും ശ്രദ്ധിക്കുക എന്ന് മുന്നറിയിപ്പ്. വീഴ്‌ച പറ്റാനോ ചെറിയ അപകടങ്ങള്‍ക്കോ ഇന്ന് സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ സാധ്യത. ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ മാന്യതയും തൊഴില്‍പരമായ നിലപാടും പ്രകടമാം വിധം ഉയരും. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ഉള്ള കൂടിക്കാഴ്‌ച സന്തുഷ്‌ടി പകരും. ഇന്ന് നിങ്ങളുടെ മുഖപ്രസാദത്തിന്‍റെ കാരണം ആളുകള്‍ ചോദിക്കാം. ദാമ്പത്യപരവും മാനസികവുമായ സന്തുഷ്‌ടി പ്രതീക്ഷിക്കാം.
കുംഭം : ഇന്ന് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. നിങ്ങള്‍ മര്‍ക്കടമുഷ്‌ടി പ്രകടിപ്പിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതുനു മുമ്പ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.
മീനം : സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും സത്‌കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. കുട്ടികള്‍ ഭാഗ്യം കൊണ്ടുവരും. അപ്രതീക്ഷിത സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രക്ക് സാധ്യത കാണുന്നു.
മേടം : ഇന്ന് നിങ്ങൾ സമ്മർദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം, അത് നിങ്ങളുടെ കഴിവുകളെ പൂർണമായും പൂർത്തീകരിക്കും. സഹപ്രവർത്തകരെ നിങ്ങൾ പരിശീലിപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷകളുമായി നിങ്ങൾക്ക് കിട്ടുന്ന ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. അതുകൊണ്ട് നിങ്ങൾ ക്ഷമിച്ചിരിക്കണം.
ഇടവം : നിങ്ങളുടെ നിയമനിർമ്മാണ കൗശലവും സംയോജന വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്നതിനുള്ള ഒരു മികച്ച ദിവസമാണിന്ന്. നിങ്ങളുടെ ജോലിസ്ഥലത്ത് അല്ലെങ്കിൽ നിങ്ങളുടെ കച്ചവടസ്ഥലത്ത് പോയി കൈവശമുള്ളതെല്ലാം ഉപയോഗിക്കുക. ഇന്ന് നിങ്ങൾക്ക് സഹപ്രവർത്തകരെയും മേലധികാരികളെയും പങ്കാളികളെയും എതിരാളികളെയും ആകർഷിക്കുന്നതിനും അവരുടെ ആരാധനയും പിന്തുണയും നേടിയെടുക്കുന്നതിനും ഉറപ്പായും സാധിക്കും. ഒരു കാര്യം മാത്രം, അധികമായി ഒന്നും ചെയ്യരുത്. നിങ്ങളുടെ കഴിവുകൾക്കും പാടവങ്ങൾക്കും അപ്പുറത്തുള്ള ഒന്നും ചെയ്യരുത്. അതിന് കാര്യങ്ങൾ പഴയപടിയാക്കാൻ കഴിയും.
മിഥുനം : എല്ലാ ദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കില്ല. ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ലെന്ന് ഓര്‍ക്കുക. ഇന്ന് അൽപം പോലും ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. ഇന്ന് നിങ്ങളുടെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍, തിത്‌കാനുഭവങ്ങളുണ്ടാകും. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടിവയ്‌ക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ ഇന്ന് നിങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മനസ് ശാന്തമാക്കാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.
കര്‍ക്കടകം : കാൽപനിക ബന്ധങ്ങള്‍, പലതരക്കാരുമായുള്ള ഇടപഴകലുകള്‍, വിവിധങ്ങളായ വിനോദങ്ങള്‍, ഷോപ്പിങ് എന്നിവയിലെല്ലാം ദിവസം മുഴുവനും നിങ്ങള്‍ വ്യാപൃതനാകും. മൊത്തത്തില്‍ നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. വിദൂര ദേശത്തുനിന്ന്, അപരിചിതമായ ഒരു സംസ്‌കൃതിയില്‍ നിന്ന് വരുന്ന ഒരാള്‍ ഇന്ന് നിങ്ങളെ ആകര്‍ഷിക്കും. ഇത് പിന്നീട് രണ്ടുപേര്‍ക്കും ഗുണകരമാമയേക്കാവുന്ന ഒരു ബന്ധത്തിന്‍റെ തുടക്കമാകാം. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും പ്രശസ്‌തിയും അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. നല്ല ഭക്ഷണവും ക്രിയാത്മക മേഖലയിലെ പരിശ്രമങ്ങളുമായി സന്തോഷത്തോടെ ഈ ദിവസം ചെലവഴിക്കുക. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.
