ഐ.ഒ.സി.യു.എസ്.എ കേരള ചാപ്റ്റർ, ട്രൈസ്‌റ്റേറ്റ് സ്വാതന്ത്ര്യദിനാഘോഷം; രാജ്മോഹൻ ഉണ്ണിത്താൻ എം പി മുഖ്യാതിഥി

ഐ. ഒ. സി. യു. എസ്. എ കേരള ചാപ്റ്റർ – ട്രൈ സ്‌റ്റേറ്റ് ഘടകം നടത്തുന്ന 78-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥിയാകും. ഓഗസ്റ്റ് 15 FRIDAY, 7.00 മണി(EST)ക്ക് ന്യൂയോർക്കിലെ കോൺഗേഴ്സിൽ (331 Route 9W)) വച്ചാണ്    ആഘോഷങ്ങൾ.  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കൾക്ക്  പുറമെ വിവിധ  സംഘടനകളുടെ  നേതാക്കളും  പങ്കെടുക്കും.

കേരള രാഷ്ട്രീയത്തിൽ ഏറെക്കാലമായി സജീവമായ രാജ്മോഹൻ ഉണ്ണിത്താൻ 2019 മുതൽ കാസർഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും കെപിസിസി വക്താവായും പ്രവർത്തിച്ചിട്ടുണ്ട്. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവായ മുൻ ജില്ലാ സെക്രട്ടറി കെ.പി. സതീശ് ചന്ദ്രനെ 40438 വോട്ടിന് പരാജയപ്പെടുത്തി കാസർഗോഡ് നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2024-ലാകട്ടെ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ മാസ്റ്ററെ 1,01,523 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി. പൊതുസംവാദങ്ങളിലും ടെലിവിഷൻ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും മൂർച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് ഇദ്ദേഹം.

പ്രവാസി ഇന്ത്യൻ സമൂഹം എന്ന നിലയിൽ മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, ബി ആർ അംബേദ്‌കർ തുടങ്ങി ഇന്ന് നമ്മൾ ആസ്വദിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കിയ ധീരരായ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും ത്യാഗത്തെ ഓർമ്മിക്കാനും ആഘോഷിക്കാനുമുള്ള സമയമാണിത്. ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഐ. ഒ. സി. യു. എസ്. എ ട്രൈ സ്റ്റേറ്റ് ഭാരവാഹികൾ അറിയിച്ചു.

Leave a Comment

More News