വിഎസ് എന്ന രണ്ടക്ഷരം സമരപോരാട്ടത്തിന്റെ ചരിത്രം: ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ് എപ്പിസ്കോപ്പ

തിരുവനന്തപുരം: വിഎസ് എന്ന രണ്ടക്ഷരം സമര പോരാട്ടത്തിന്റെ ചരിത്രമാണെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ തിരുവനന്തപുരം അതിഭദ്രാസനം ബിഷപ്പ് മാത്യൂസ് മോർ സിൽവാനോസ് എപ്പിസ്കോപ്പ പറഞ്ഞു. മതസൗഹാർദത്തിന്റെ പ്രതീകമാണ് വിഎസെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ച് തിരുവനന്തപുരത്തെ ആത്മീയ കൂട്ടായ്മ. വി എസിന്റെ വിയോഗം വേദനാജനകമാണെന്ന് ശാന്തിഗിരി മഠാധിപതി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ അവകാശസമരപോരാട്ടങ്ങളിൽ വി എസ് എന്നും മുൻപന്തിയിലായിരുന്നു. കേരളത്തിന്റെ ചരിത്രം വിഎസിനെ മാറ്റിവെച്ചുകൊണ്ട് ഒരിക്കലും എഴുതാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുപോരാളിയെന്ന വിശേഷണം വിഎസിന് നൽകാമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി പറഞ്ഞു. വി എസ് ഈ ജീവിതം അടയാളപ്പെടുത്തുന്നത് പോരാട്ടത്തിലൂടെയെന്നും പാളയം ഇമാം കൂട്ടിച്ചേർത്തു.

Leave a Comment

More News