ചിങ്ങം: പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യത. തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെ ശ്രദ്ധിക്കുക. വലിയ തീരുമാനങ്ങള്‍ എടുക്കുന്നത് മാറ്റിവക്കാം. പങ്കാളികളാകാൻ ഉദേശിക്കുന്ന പദ്ധതികളിൽ സ്വന്തം തീരുമാനങ്ങൾക്ക് പുറമെ അതിലെ മറ്റ് അംഗങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് മുന്നോട്ട് പോകുന്നതാണ് ഉത്തമം. ഇല്ലെങ്കിൽ, വലിയ ബിസിനസ് അവസരങ്ങൾ കൈവിട്ട് പോകാനുള്ള സാധ്യത ഉണ്ട്.
കന്നി: സർഗാത്മകത പ്രകടിപ്പിക്കാനും ഉയർത്താനും അവസരം ലഭിക്കും. അനുയോജ്യമായ ഫർണിച്ചറുകൾ അല്ലെങ്കിൽ പുരാതന വസ്തുക്കൾ ഉപയോഗിച്ച് വീട് അലങ്കരിക്കും. ഇത്തരം കഴിവിനെ മറ്റുള്ളവര്‍ പ്രശംസിക്കും. അത് നിങ്ങൾക്ക് കൂടുതൽ സന്തോഷം നൽകും.
തുലാം: പൊതുവേ നല്ല ഒരു ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും സമയം ചെലവഴിക്കുന്നത് നിങ്ങൾക്ക് സന്തോഷം നൽകും. വൈകുന്നേരങ്ങളിൽ നിങ്ങൾ ഇഷ്പ്പെടുന്നവർക്കായി സമയം കണ്ടെത്തും. കുടുംബവുമായി ഷോപ്പിങിന് പോകും.
വൃശ്ചികം: സ്വന്തമായി ജോലി ചെയ്യുക എന്നതായിരിക്കും ഏറ്റവും പ്രധാനപ്പെട്ട കാര്യം. ചെലവുകൾക്കായി പണം മാറ്റിവക്കേണ്ടി വരാം. ബിസിനസുകാർ നല്ല ലാഭം പ്രതീക്ഷിക്കാവുന്ന ദിവസമാണ്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും തികഞ്ഞ സന്തോഷത്തോടെ സമയം ചെലവഴിക്കും.
ധനു: ആഗ്രഹിക്കുന്ന കാര്യങ്ങളും നടക്കുന്ന കാര്യവും തമ്മിൽ വളരെ വ്യത്യാസമുണ്ടാകും. ഇത് നിങ്ങളെ ഒരുപക്ഷേ നിരാശപ്പെടുത്തിയേക്കാം. ജോലിയുടെ ഗുണനിലവാരം നിങ്ങളുടെ കാഴ്ചപാടിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. കഴിവും ശ്രദ്ധയും ഉപയോഗിച്ച് അത് ഉയർത്താനും മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകാനും സാധിക്കും.
മകരം: കുടുംബത്തിൻ്റെ സഹായവും പ്രോത്സാഹനവും ഉപയോഗിച്ച് വീട് പുനർനിർമാണം മെച്ചപ്പെട്ട രീതിയിൽ നടത്താൻ കഴിയും. കുടുംബം നിങ്ങൾക്കൊപ്പം നിൽക്കുന്നതിനാൽ കൂടുതൽ സന്തോഷവും സമാധാനവും അനുഭവപ്പെടും. പൊതുവേ നല്ല ദിവസം.
കുംഭം: നല്ല ദിവസമായിരിക്കും. നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ ശ്രദ്ധയും പ്രശംസയും കഠിനാധ്വാനം ചെയ്യാൻ പ്രോത്സാഹനമാകും. സ്ഥാപന മേധാവി നിങ്ങളുടെ തൊഴിൽപ്രകടനത്തിൽ സന്തുഷ്ടനായിരിക്കും. പക്ഷേ ജോലിയിൽ നിങ്ങൾ പൂർണ സംതൃപ്തനായിരിക്കില്ല. എന്നിരുന്നാലും സ്ഥാനമാനങ്ങൾ തേടി പോകാതിരിക്കുക.
മീനം: ഉത്സാഹവും ഊർജ്ജവും നിറഞ്ഞ ദിവസമായിരിക്കും. നല്ല വാർത്തകൾ ലഭിക്കും. പ്രിയപ്പെട്ടവരുമായി അത് പങ്കിടാൻ ആഗ്രഹിക്കും. പ്രൊഫഷണൽ രംഗത്ത് കരാർ ലംഘിക്കാനുള്ള സാധ്യത കൂടുതലാണ്. ബിസിനസ് യാത്ര ആസൂത്രണം ചെയ്യാൻ സാധ്യത.
മേടം: പുതിയ ജോലികൾ ആരംഭിക്കാൻ ഏറ്റവും നല്ല ദിവസം. ബിസിനസുകാരും പ്രൊഫഷണലുകളും സ്വപ്രയത്നങ്ങളിൽ വളരെ സന്തുഷ്ടരും സംതൃപ്തിയുമുളളവരാകും. ജോലി നന്നായി ആസ്വദിക്കും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ കിട്ടുമെന്ന് ഫലങ്ങള്‍ കാണിക്കുന്നു.
ഇടവം: ഒരു ശരാശരി ദിവസം ആയിരിക്കും. സുഹൃത്തുക്കളുമൊത്ത് സമയം ചെലവഴിക്കുന്നത് ആസ്വദിക്കും. അവരുമൊത്ത് കുറച്ച് ദിവസങ്ങൾ ചെലവഴിക്കാനും അവസരം ഉണ്ടാകും. സാമ്പത്തിക പ്രവർത്തനങ്ങൾ അനുകൂലമായി ക്രമീകരിക്കാൻ കഴിയും.
മിഥുനം: ചുറ്റിലും നല്ല പ്രഭാവം സൃഷ്ടിക്കാൻ സാധിക്കും. അത് നിങ്ങളുടെ മനോഭാവത്തിലും പ്രയത്നത്തിലും പ്രതിഫലിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഏറ്റവുമധികം ഇടപഴകുന്ന ദിവസമായിരിക്കും ഇന്ന്. അലസതയുണ്ടെങ്കിലും നല്ലൊരു അനുഭവവും നിങ്ങൾക്കുണ്ടാകും.
കര്‍ക്കടകം: പ്രവർത്തനക്ഷമമായ തീരുമാനവും ശുഭാപ്തിവിശ്വാസവും ബുദ്ധിപരമായ സമീപനങ്ങളിലേക്ക് നയിക്കും. നിങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കുന്ന ദിവസമാണ് ഇന്ന്. വ്യക്തിത്വവും നൈപുണ്യങ്ങളും വികസിപ്പിക്കാൻ കഴിയും. വീടുമായി ബന്ധപ്പെട്ട മാറ്റങ്ങളും പുതുക്കലുകളും ഇന്ന് സാധ്യമാകും.
