വണ്ടൂർ: അന്തരിച്ച മുൻമുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസിൻ അഹമ്മദിനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടു.
അതേസമയം, വിഎസിനെ അധിക്ഷേപിക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് ഒരു അദ്ധ്യാപകനെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. തലസ്ഥാന നഗരത്തിലെ നഗരൂർ സ്വദേശിയായ അനൂപ് എന്ന അദ്ധ്യാപകനെയാണ് പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്തത്. വിഎസിനെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ തരത്തിലുള്ള പോസ്റ്റ് ഇട്ടതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.
