ചിങ്ങം: നിങ്ങളുടെ പഴയ സഹപ്രവർത്തകരുമായി ബന്ധം പുതുക്കാൻ അവസരം ലഭിക്കും. നിങ്ങളുടെ ബന്ധുക്കളുടെ സന്ദർശനത്തിന് സാധ്യത. അതിഥികൾക്കായി നല്ല വിരുന്നൊരുക്കും.
കന്നി: നിങ്ങളുടെ വ്യവസായത്തിൽ നിന്ന് സന്തോഷം പ്രദാനം ചെയ്യുന്ന ദിവസമാണ് ഇന്ന്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി അറിഞ്ഞ് വിവേക പൂർണമായി നിങ്ങൾ ഇന്ന് പ്രവർത്തിക്കും. അലസമായിരിക്കുന്ന പ്രവണത നിർത്തിവയ്ക്കുന്നതിനാൽ ഇന്നത്തെ ദിവസം മികച്ചതാകാൻ സാധ്യത.
തുലാം: ജോലിയോടും കുടുംബത്തോടുമുള്ള നിങ്ങളുടെ സമർപ്പണ ബോധത്തെ അംഗീകരിക്കും. നിങ്ങളുടെ ഏറ്റവും മികച്ച ആശയം ഉപയോഗിച്ച് പണം ലാഭിക്കാനും സാധിക്കും. മികച്ച തീരുമാനങ്ങൾ എടുക്കാൻ ഇന്നത്തെ ദിവസം സാധ്യമാകും.
വൃശ്ചികം: ഇന്ന് എല്ലാവരെയും പരിഗണിക്കാൻ ശ്രമിക്കണം. തെറ്റിദ്ധാരണകളുണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുന്നത് ഇന്നത്തെ ദിവസം നന്നായിരിക്കും. എന്നാൽ ശണ്ഠ കൂടാൻ ഇട വരുത്തരുത്. ബന്ധങ്ങളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം.
ധനു: നിങ്ങൾക്കിന്ന് കുട്ടിക്കാല ഓർമകൾ കടന്നുവരും. ഇന്നത്തെ ദിവസം ഉല്ലാസയാത്രയ്ക്ക് സാധ്യതയുണ്ട്. നിങ്ങളുടെ പഴയ സ്നേഹിതനെ കണ്ടുമുട്ടാൻ സാധ്യതയുണ്ട്.
മകരം: ഇന്ന് ജോലിയിൽ തിളങ്ങും. നിങ്ങളുടെ സഹപ്രവർത്തകർ നിങ്ങളുടെ അഭിവൃദ്ധിയിലും ഉന്നതിയിലും അസൂയപ്പെടുകയില്ല. അവരുടെ പിന്തുണ ലഭിക്കും. ജോലിയിൽ മാറ്റം ആഗ്രഹിക്കുന്നവർക്ക് തീരുമാനങ്ങളെടുക്കാൻ നല്ല സമയമല്ല.
കുംഭം: ഇന്ന് നിങ്ങളുടെ വീട്ടിൽ കലഹത്തിന് സാധ്യത. ഒരു സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കഠിനമായ പരിശ്രമം വേണ്ടിവന്നേക്കാം. ചില കുടുംബ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യത. അസൂയാലുക്കളായവരെ സൂക്ഷിക്കുകയും അകറ്റി നിർത്തുകയും ചെയ്യുക.
മീനം: ഇന്ന് ആരെങ്കിലും നിങ്ങളുടെ പേരിൽ അപവാദം പറഞ്ഞ് നിങ്ങളെ അപകീർത്തിപ്പെടുത്താൻ സാധ്യതയുണ്ട്. എന്നാൽ പ്രകോപനത്തിൽ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങൾ സംയമനം പാലിക്കുകയും, ശ്രദ്ധയോടെ നിങ്ങളുടെ ജോലിയിൽ വ്യാപൃതനാകുകയും ചെയ്യുക.
മേടം: ഇന്ന് നിങ്ങളുടെ പ്രിയതമയെ സന്തോഷിപ്പിക്കുന്നതിനായി പുതിയ വഴികൾ സ്വീകരിച്ചേക്കാം. ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി നിങ്ങൾ വളരെയധികം സന്തോഷവാനായിരിക്കും. എന്തായാലും വൈകുന്നേരം നിങ്ങൾ പുറത്തുപോകുകയും പുതിയ സുഹൃത്തുക്കളെ സമ്പാദിക്കുകയും ചെയ്തേക്കാം.
ഇടവം: നിങ്ങളുമായി അടുപ്പമുള്ള ഒരു വ്യക്തിയുമായി വളരെ വൈകാരികവും, സ്നേഹമസൃണവുമായ ഒരു അനുഭവത്തിനുള്ള ശക്തമായ സാധ്യതയുണ്ട് ഇന്നത്തെ ദിവസം. ഇഷ്ട വ്യക്തിയുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത. ഈ കൂടിക്കാഴ്ചയിലുടനീളം നിങ്ങൾ ആ വ്യക്തിയുടെ സ്വാധീനവലയത്തിലായിരിക്കും.
മിഥുനം: നിങ്ങൾക്ക് വളരെ താത്പര്യമുള്ള കാര്യങ്ങൾക്കായി സമയം ചെലവഴിക്കും. സഹായം ആവശ്യമുളളവർക്ക് ചെയ്തു കൊടുക്കാൻ സാധ്യത. നിങ്ങളുടെ ജീവകാരുണ്യ മനസ് നിങ്ങൾക്ക് സമൂഹത്തിൽ ഉന്നതമായ ഒരു സ്ഥാനം നല്കുകയും നിങ്ങളുടെ സ്വാഭിമാനം മെച്ചപ്പെടുത്തുകയും ചെയ്യും.
കര്ക്കിടകം: ഇന്ന് നിങ്ങളുടെ ദിവസം താരതമ്യേന മികച്ചതായിരിക്കില്ല. ചെയ്യാത്ത തെറ്റിന് പഴി കേട്ടേക്കാം. ഇന്ന് കുടുംബാംഗങ്ങളുമായി വഴക്കിടാനും നിങ്ങൾക്ക് പണം നഷ്ടപ്പെടാനും കൂടി സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക.
