യുഎഇയിലെ ആദ്യ പാസഞ്ചർ ട്രെയിൻ “ഇത്തിഹാദ് റെയിൽ” 2026-ല്‍ ട്രാക്കുകളില്‍ ഓടും

ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ (യുഎഇ) ആദ്യ പാസഞ്ചർ റെയിൽ സർവീസ് “ഇത്തിഹാദ് റെയിൽ” 2026 ൽ ആരംഭിക്കും. അബുദാബി, ദുബായ്, ഷാർജ, ഫുജൈറ എന്നിവിടങ്ങളിലായിരിക്കും ആദ്യ സ്റ്റേഷനുകൾ. ദുബായ് മീഡിയ ഓഫീസ് ആണ് ഈ വിവരം അറിയിച്ചത്.

ശനിയാഴ്ച, യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിൽ നിന്ന് ഫുജൈറയിലേക്കുള്ള റെയിൽവേ ലൈനിന്റെ പരിശോധനാ പര്യടനം നടത്തി. “യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയുടെ വികസനത്തിലും പ്രവർത്തനത്തിലും ചരിത്രപരവും പ്രധാനപ്പെട്ടതുമായ ഒരു നാഴികക്കല്ലാണ് ഈ സന്ദർശനം. ഈ പാസഞ്ചർ ട്രെയിനിന്റെ വാണിജ്യ സേവനങ്ങൾ 2026 ൽ ആരംഭിക്കും,” ദുബായ് സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

ട്രെയിനിന്റെ പ്രത്യേകത:

  • ഓരോ ട്രെയിനിലും 400 യാത്രക്കാർക്ക് യാത്ര ചെയ്യാൻ കഴിയും.
  • ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 200 കിലോമീറ്ററായിരിക്കും.
  • 2030 ആകുമ്പോഴേക്കും ഏകദേശം 36.5 ദശലക്ഷം യാത്രക്കാർ റെയിൽവേ ശൃംഖലയിൽ സഞ്ചരിക്കും.
  • ഇത്തിഹാദ് റെയിൽ നിര്‍മ്മിക്കുന്ന ദേശീയ റെയിൽവേ ശൃംഖല മറ്റ് ഗൾഫ് രാജ്യങ്ങളുമായി (ജിസിസി രാജ്യങ്ങൾ) ബന്ധിപ്പിക്കും.

Leave a Comment

More News