മീം കവിയരങ്ങ്: എന്‍ട്രികള്‍ ക്ഷണിച്ചു

സെപ്റ്റംബര്‍ 25, 26 തീയതികളിലാണ് കവിയരങ്ങ് നടക്കുന്നത്

കോഴിക്കോട് : തിരുനബി പ്രമേയമാവുന്ന മീമിന്റെ ഏഴാം എഡിഷനിന്റെ ഭാഗമായി നടക്കുന്ന കവിയരങ്ങിലേക്ക് കവിതകള്‍ ക്ഷണിച്ചു. തിരുനബി ഇതിവൃത്തമാകുന്ന കവിതകളാണ് അയക്കേണ്ടത്. മികച്ച കവിതക്ക് ജൂനിയര്‍ മീം അവാര്‍ഡ് സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന നൂറ് കവികള്‍ക്ക് കവിത അവതരിപ്പിക്കാനും മികച്ച സാഹിത്യകാരന്മാര്‍ നേതൃത്വം നല്‍കുന്ന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനും അവസരമുണ്ടാകും.

സെപ്റ്റംബര്‍ 25, 26 തീയതികളിലായി കോഴിക്കോട് മര്‍കസ് നോളജ് സിറ്റിയില്‍ വെച്ചാണ് കവിയരങ്ങ് നടക്കുക. സെപ്റ്റംബര്‍ 5ന് മുമ്പായി meem@markazknowledgecity.com എന്ന ഇ- മെയിലിലേക്കാണ് കവിതകള്‍ അയക്കേണ്ടതെന്ന് സംഘാടകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മീമിന്റെ ഭാഗമായി എക്‌സ്‌പോ, ശമാഇല്‍ ടോക്ക്, ചര്‍ച്ചകള്‍, മെഗാ ക്വിസ്, കിതാബ് ടെസ്റ്റ്, പോഡ്കാസ്റ്റ് കോമ്പറ്റിഷന്‍ തുടങ്ങിയ പരിപാടികളും അരങ്ങേറും. സെപ്റ്റംബര്‍ 21, 22 തീയ്യതികളിലായി ബാംഗ്ലൂരില്‍ വെച്ച് കന്നഡ മീം കവിയരങ്ങും സംഘടിപ്പിക്കുന്നുണ്ട്.

വിശദ വിവരങ്ങള്‍ക്ക് +91 89438 75376 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതുമാണ്.

Leave a Comment

More News