നക്ഷത്ര ഫലം (05-08-2025 ചൊവ്വ)

ചിങ്ങം : നക്ഷത്രങ്ങളിന്ന് നിങ്ങളിലൊളിഞ്ഞിരിക്കുന്ന കലാകാരനെ പുറത്തുകൊണ്ടുവന്നേക്കാം. നിങ്ങളുടെ സൃഷ്‌ടി വളരെ വ്യത്യസ്‌തമായിരിക്കും. ജോലിയില്‍, ഉത്സാഹവും ഊർജസ്വലതയും കൊണ്ട് മറ്റുള്ളവരുടെ വിമർശനങ്ങളെയൊക്കെ നിങ്ങള്‍ നിഷ്പ്രഭമാക്കും. നിങ്ങളുടെ പ്രവൃത്തിയാണ് വിമർശകർക്കുള്ള യഥാർഥ മറുപടി. അതുകൊണ്ട് അത് നന്നായി പ്വർത്തിക്കുക.

കന്നി : ഇന്ന് വളരെ ആവേശഭരിതമായ ഒരു ദിവസം. ഉച്ചതിരിഞ്ഞ് ചില തടസങ്ങള്‍ അനുഭവപ്പെട്ടേക്കാമെങ്കിലും, എല്ലാ പിരിമുറുക്കവും, നിങ്ങളുടെ പ്രിയപ്പെട്ടവരുമൊത്തുള്ള ഒരു വൈകുന്നേരത്തോടെ അലിഞ്ഞില്ലാതെയാകും.

തുലാം : അപ്രധാനമായ പ്രശ്‌നങ്ങള്‍ ഇന്ന് നിങ്ങളെ അലട്ടും. നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും പ്രശ്‌നം തോന്നുന്നുവെങ്കില്‍ അത് അവരോട് പറയണം. അവിടം മുതല്‍ അത് ഒരു പ്രശ്‌നമല്ലാതാകും. ബിസിനസ് പരമായി നിങ്ങള്‍ക്ക് പല വഴിക്കുനിന്നും ഇന്ന് പണം ലഭിക്കും.

വൃശ്ചികം : നിങ്ങളെ ഞെട്ടിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ദിവസത്തിന്‍റെ ആദ്യ ഭാഗം ദൈനംദിന കാര്യങ്ങളുമായി പടവെട്ടി കടന്നു പോകും. എന്നാല്‍ ദിവസത്തിന്‍റെ രണ്ടാം പകുതിയിലാകട്ടെ നിങ്ങള്‍ പോകണമെന്ന് ഉദ്ദേശിക്കുന്ന ഒരു പാർട്ടിയില്‍ കേന്ദ്രബിന്ദുവായി നിങ്ങള്‍ മാറിയേക്കാം

ധനു : നിങ്ങള്‍ ഇന്നൊരു ശ്രദ്ധാ കേന്ദ്രമായി മാറും. ജോലിസ്ഥലത്ത്, നിങ്ങളുടെ കഴിവും അഭിരുചിയും കാരണം സഹപ്രവർത്തകർ നിങ്ങളോട് കൂടുതല്‍ ബഹുമാനം കാണിക്കും. ദിവസത്തിന്‍റെ അവസാനം, നിങ്ങളുടെ പങ്കാളിയോടൊപ്പം ചെലവഴിക്കാൻ ലഭിക്കുന്ന സമയം നന്നായി വിനിയോഗിക്കുക.

മകരം : ജോലിസ്ഥലത്ത് നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തുന്നതിലൂടെ തന്നെ നിങ്ങളുടെ ധാരാളം സമയം ഇന്ന് നഷ്‌ടപ്പെട്ടേക്കാം. കൂടാതെ ഇന്ന് മറ്റൊരു പ്രോജക്ടോ അല്ലെങ്കില്‍ ഒരു ബിസിനസ് സംരംഭമോ ആരംഭിക്കുന്നതിന് ആവശ്യമായ സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇപ്പോഴുള്ള ബിസിനസാകട്ടെ നിങ്ങളുടെ പ്രതീക്ഷയ്ക്കുമപ്പുറത്തേക്ക് പോകും.

കുംഭം : നിങ്ങളുടെ ശ്രദ്ധ പ്രവർത്തിയിലായിരിക്കും. അതിന്‍റെ ഫലത്തിലായിരിക്കില്ല. കുടുംബത്തില്‍ ചില പ്രശ്‌നങ്ങള്‍ കാണുന്നു. എങ്കിലും ആലോചിച്ച് കുഴപ്പത്തിലാകേണ്ട. എല്ലാം കലങ്ങി തെളിയുക തന്നെ ചെയ്യും. സമാധാനമായി വിശ്രമിക്കൂ.

മീനം : ഇന്ന് ഒരു പ്രയോജനപ്രദമായ, ഉത്‌പാദനക്ഷമമായ ദിവസം. നിങ്ങളിന്ന് പഴയ സുഹൃത്തുക്കളും സഹപ്രവർത്തകരുമായി ഒരു കൂടിക്കാഴ്‌ചയ്ക്കു പോകുകയോ, അല്ലെങ്കില്‍ ഞെട്ടിപ്പിച്ചുകൊണ്ട് നിങ്ങളുടെ പഴയ കാമുകിയേയോ കാമുകനെയോ കാണുകയോ ചെയ്യും. ഇന്നത്തെ ദിവസം ആഘോഷത്തിന്‍റേതാണ്. ആവുവോളം ആഘോഷിക്കുക.

മേടം : ഇന്ന് നിങ്ങൾക്ക് ആത്മീയതയുടെ സാധ്യതകൾ തുറന്നിരിക്കുന്നു. അതുവഴി, മുൻകാലങ്ങളിൽ സംഭവിച്ച തെറ്റുകളില്‍ നിന്ന് നിങ്ങൾ മുക്തി നേടും. അയൽക്കാരുമായി നിങ്ങൾക്ക് ഇന്ന് ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഇടവം : ഇന്ന് ഒരു സാധാരണ ദിവസം. ഉച്ച സമയം ടെൻഷൻ നിറഞ്ഞതായിരിക്കും. എങ്കിലും, നിങ്ങളുടെ പ്രിയപ്പെട്ടവരോെടാപ്പം ഇരിക്കുകയാണെങ്കില്‍ ഏത് ടെൻഷനും മാറും.

മിഥുനം : ഭക്ഷണ കാര്യങ്ങളിള്‍ വളരെയധികം ശ്രദ്ധിക്കുക. നിങ്ങള്‍ ദിവസത്തിന്‍റെ അവസാനം ഒരു അഭിമുഖത്തിനു പോകുകയോ അല്ലെങ്കില്‍ പുതിയ ഒരു ജോലി ആരംഭിക്കുകയോ ചെയ്യും. ജോലിയില്‍, നിങ്ങള്‍ക്ക് മേലുദ്യാഗസ്ഥരില്‍ നിന്ന് പ്രോത്സാഹനവും പ്രചോദനവും ലഭിക്കും. മറ്റുള്ളവരുമായുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കുക, കാരണം നിങ്ങളുടെ ഗ്രഹനില വച്ച് നോക്കുമ്പോൾ വൈകാരിക സന്ദർഭങ്ങളില്‍ നിങ്ങള്‍ പൊട്ടിത്തെറിക്കുകയും, രംഗം വഷളാക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

കര്‍ക്കടകം : ഓഫിസില്‍ ഇന്ന് ഒരു മോശമായ ദിവസമായിരിക്കും. അത് ഒരു ഡൈനാമിറ്റ് പോലെ നാശകരവുമായിരിക്കും. നിങ്ങളുടെ രക്തസമ്മർദം ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. ധ്യാനം ശീലിക്കുക, ജോലിയില്‍ അസ്വസ്ഥത കാണിക്കാൻ പാടില്ല. അനന്തരഫലങ്ങള്‍ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ ഭീകരമായിരിക്കും. ട്രക്കിങ്ങും അതുപോലുള്ള സാഹസിക വിനോദങ്ങളും നിങ്ങള്‍ പരീക്ഷിച്ചേക്കാം.

Leave a Comment

More News