നക്ഷത്ര ഫലം (09-08-2025 ശനി)

ചിങ്ങം: സമ്മിശ്ര ഫലങ്ങളുള്ള ഒരു ദിവസമാണ് നിങ്ങൾക്കിന്ന്. നിങ്ങൾ നിങ്ങളുടെ പങ്കാളിയുമായോ സഹപ്രവർത്തകരുമായോ പ്രശ്‌നങ്ങളിൽ ഏർപ്പെടുമ്പോൾ മറുവശത്ത് വലിയ നേട്ടങ്ങൾ കൈവരിക്കും. ചില കാര്യങ്ങളിൽ നല്ല ലാഭവും ഉണ്ടാകും. ഇന്ന് സുഹൃത്തുക്കളുടെ ഉപദേശം കേൾക്കുവാൻ അവസരം ഉണ്ടാകും.

കന്നി: നിങ്ങൾ ധാരാളം ചിന്തകളിൽ ഏർപ്പെടുന്നതായിരിക്കും. നിങ്ങൾക്ക് വളരെ ശാന്തമായ ഒരു പ്രകൃതമുണ്ടെന്ന് നിങ്ങൾ തിരിച്ചറിയുക. നിങ്ങളുടെ കഴിവുകളിൽ നിങ്ങൾ ബോധവാനായിരിക്കണം. ഇതുമൂലം നിങ്ങൾക്ക് ധാരാളം ആളുകളെ സഹായിക്കാൻ സാധിക്കും. നിങ്ങൾ വളരെ ദയയുമുള്ള വ്യക്തിയാണ്. മറ്റുള്ളവരുടെ മനസുവായിക്കാനുള്ള നിങ്ങളുടെ കഴിവുകൾ നിങ്ങൾക്ക് വളരെ വിസ്‌മയാവഹമായ കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകരും.

തുലാം: ഇന്നത്തെ ദിനം നല്ലതാണെങ്കിലും നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കുന്നില്ല എന്നതാണ് വാസ്‌തവം. ഇന്ന് കുറച്ചധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരിക്കും. ഇത് നിങ്ങള്‍ തന്നെ ചെയ്യുന്ന പ്രവൃത്തികളുടെ ഫലം കൊണ്ടുമാകാം. അതോടൊപ്പം വളരെ ദേഷ്യവും നിറഞ്ഞ ദിവസമായിരിക്കും നിങ്ങൾക്കിന്ന്. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാനും സാധ്യതയുണ്ട്. മാതാവുമായി ബന്ധപ്പെട്ട വിഷയത്തിൽ പല വിഷമതകൾക്കും സാധ്യതയുണ്ട്. ഇന്ന് വളരെയധികം ക്ഷമ പാലിക്കുവാൻ തയ്യാറാകുന്നതായിരിക്കും ഉത്തമം.

വൃശ്ചികം: പുതിയ വ്യവസായ സംരംഭം തുടങ്ങുന്നതിന് ഉത്തമമാണ് ഇന്ന്. ഇന്ന് നിങ്ങൾ വളരെ നിശ്ചയദാർഢ്യത്തോടുകൂടി പ്രവർത്തിക്കും. വളരെ കഠിനാധ്വാനം ചെയ്യുവാനും നിങ്ങൾ മനസുകാണിക്കും. പൊതുവിൽ നിങ്ങളുടെ ഇന്നത്തെ ദിവസം വളരെ മികച്ചതായിരിക്കും.

ധനു: ഇന്ന് നിങ്ങൾക്കുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും നിങ്ങളുടെ ആരോഗ്യത്തിനെന്നപോലെ തൊഴിൽ മേഖലയെയും ബാധിക്കും. പല തരത്തിലുള്ള ചിന്താഗതികൾ ഉണ്ടാകുന്നതിനാൽ നിങ്ങളുടെ മാനസിക നിലയെ ഇന്ന് പല പ്രശ്‌നങ്ങളും ബാധിച്ചേക്കാം. ഏറെ ആലോചിച്ച് സാവകാശം ഉറച്ച നിലപാടുകൾ സ്വീകരിക്കുക. കുടുംബ പ്രശ്‌നങ്ങൾക്ക് വളരെയധികം സാധ്യതയുള്ളതിനാൽ ശാന്തത കൈക്കൊള്ളുവാൻ ശ്രമിക്കുക.

മകരം: ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനായി നിങ്ങൾ വിവേകപൂർവ്വം പ്രവർത്തിക്കേണ്ടതുണ്ട്. നിങ്ങളുടെ ബൗധികപരമായ വളർച്ച അസാധാരണമായിരിക്കും. ആയതിനാൽ ഇന്നത്തെ ദിവസം നല്ലതിനുവേണ്ടി മാറ്റിവയ്ക്കു‌കയും നന്നായി പ്രവർത്തിക്കുകയും ചെയ്യുക.

കുംഭം: അപ്രതീക്ഷിതവും ആശ്ചര്യകരവുമായ കാര്യങ്ങൾ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം. സമ്പാദ്യം, സ്‌നേഹം, നേട്ടങ്ങൾ എന്നിവയെപ്പറ്റിയുള്ള ചിന്തകൾ നിങ്ങളെ അലട്ടാനും സാധ്യതയുണ്ട്. അതിലുപരി വായിക്കുനാവും ചർച്ചകളിലേർപ്പെടുവാനും അല്ലെങ്കിൽ നിങ്ങൾക്കിഷ്‌ടപ്പെട്ട പ്രവർത്തികൾ ചെയ്യുവാനും നിങ്ങൾക്ക് താൽപര്യം ഉണ്ടാകുവാൻ സാധ്യതയുണ്ട്.

മീനം: ഇന്ന് നിങ്ങൾ ജോലി സ്ഥലത്തും വീട്ടിലും നല്ലരീതിയിൽ കാര്യങ്ങൾ മുൻപോട്ടുകൊണ്ടുപോകും. വീടിൻ്റെ നവീകരണത്തിനുള്ള ജോലികളിൽ ഏറെനേരം വ്യാപൃതനാവും. വളരെയധികം കഠിനാധ്വാനം ചെയ്യുവാനും നിങ്ങൾ ശ്രമിക്കുന്നതാണ്.

മേടം: ജോലി കൊണ്ടും സാമൂഹിക പ്രതിബദ്ധതകൾക്കൊണ്ടും നിങ്ങളിന്ന് വളരെ തിരക്കുപിടിച്ചിരിക്കുന്ന ഒരു ദിവസമായിരിക്കും. എന്നാൽ തിരക്കുകളിൽ നിന്നൊഴിഞ്ഞ് നിങ്ങൾ നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുവാൻ ശ്രമിക്കുന്നത് നല്ലതായിരിക്കും. കൂടാതെ നിങ്ങളുടെ ആരോഗ്യത്തെയും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ ഏതെങ്കിലും തരത്തിൽ മാനസിക സംഘർഷങ്ങളോ പിരിമുറുക്കമോ അനുഭവിക്കുന്നുണ്ടെങ്കിൽ അവയെല്ലാം മാറ്റിനിർത്തുവാൻ പറ്റിയ ദിവസമാണ് ഇന്ന്.

ഇടവം: ഇന്ന് നിങ്ങൾക്കുള്ള പല പ്രശ്‌നങ്ങളും ശമിപ്പിക്കുന്നതിന് അവസരം ഉണ്ടാകും. മറ്റാരുടെയെങ്കിലും കുറ്റത്തിന് നിങ്ങളെ ആരെങ്കിലും പഴിചാരുകയും നിങ്ങൾ അതിൽ പങ്കാളി ആയെന്നും വരാം. ആയതിനാൽ എല്ലാ കാര്യത്തിലും ശ്രദ്ധയുണ്ടാകണം. ഇന്ന് ഉച്ചതിരിഞ്ഞ ശേഷം നിങ്ങൾ വളരെ നിരാശനായി കാണപ്പെടും. ആത്മവിശ്വാസം ഇല്ലാത്തതിൻ്റെ പോരായ്‌മകൾ നിങ്ങൾ തിരിച്ചറിയാൻ ശ്രമിക്കും. ആയതിനാൽ നിങ്ങളുടെ ദൗർബല്യങ്ങളെ കണക്കിലെടുക്കാതിരിക്കുക.

മിഥുനം: ഇന്ന് നിങ്ങൾ മറ്റുള്ളവർക്കുവേണ്ടി സമയം കണ്ടെത്തും. കൂടാതെ നിങ്ങളുടെ കുടുംബാംഗങ്ങളുമായി സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ചും മറ്റ് പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കുവാൻ ഇടയുണ്ടാകും. മറ്റുള്ളവരോട് കരുതലോടെ പെരുമാറുന്നതിന് നിങ്ങൾക്ക് പകരമായി സ്നേഹം, ശ്രദ്ധ, പരിചരണം എന്നിവ തിരിച്ച് ലഭിക്കുന്നതാണ്.

കര്‍ക്കിടകം: ജീവിതത്തിലെ സന്തോഷം നിറഞ്ഞ മറ്റൊരു നല്ല ദിവസമാണ് നിങ്ങൾക്കിന്ന്. ചുറ്റും നടക്കുന്ന പല കാര്യങ്ങളിൽ നിന്നും നിങ്ങൾ സന്തോഷം കണ്ടെത്തുവാൻ ശ്രമിക്കും. തൊഴില്‍പരമായും സാമ്പത്തികപരമായും ഇന്ന് ഒരു ഭാഗ്യ ദിനമാണ്. ധനാഗമനവും വ്യാപാരത്തില്‍ അഭിവൃദ്ധിയും പ്രതീക്ഷിക്കാം. ഇന്നു നിങ്ങള്‍ മാനസികമായും ശാരീരികമായും ഊര്‍ജ്വസ്വലമായി പ്രവർത്തിക്കും. സാമൂഹത്തിൽ നിന്ന് ലഭിക്കുന്ന അംഗീകാരം നിങ്ങളെ അങ്ങേയറ്റം സന്തോഷിപ്പിക്കും. ഇപ്പോൾ തീരുമാനിക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്യുന്ന യാത്രകള്‍ ഫലവത്താകും. ആയതിനാൽ ഈ ദിനം നിങ്ങൾക്ക് വളരെ ഉത്തമമാണ്.

Leave a Comment

More News