രാശിഫലം (12-08-2025, ചൊവ്വ)

ചിങ്ങം: ശാരീരികവും മാനസികവുമായി നല്ല നിലയിലായിരിക്കും. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ഒത്തുചേരലിനുള്ള സമയമാണിത്. ഇത് നിങ്ങളെ സന്തോഷത്തോടെ ഇരിക്കാൻ സഹായിക്കും. നല്ല കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സാധ്യതയുണ്ട്. കച്ചവടത്തില്‍ നന്നായി ഇടപെടാൻ സാധിക്കുന്നതാണ്.

കന്നി: ബിസിനസ്‌ ചെയ്യുന്നവർക്ക് നേട്ടം ഉണ്ടാകാം. ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനം ഏറ്റുവാങ്ങും. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമുള്ള ആഘോഷത്തിന് സാഹചര്യം ഉണ്ടാകും. ഇത് മാനസിക പിരിമുറുക്കം കുറക്കുന്നതിന് സഹായിക്കും. വളരെ നല്ല ദിവസമായിരിക്കും ഇന്ന്.

തുലാം: ദിനചര്യയിൽ നിന്നും മാറി ഒരു ഇടവേള എടുക്കാൻ നിങ്ങൾ ആഗ്രഹിക്കും. യാത്രകളിലോ മറ്റു ഇഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലോ ഇത് ചെന്നെത്തും. അനുഭവങ്ങളിൽ നിന്നും പാഠങ്ങള്‍ പഠിക്കും.

വൃശ്ചികം: നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുന്നത് നല്ലതായിരിക്കും. ജീവിതപങ്കാളിക്ക് ഒപ്പം മനോഹരമായ സമയം ചിലവഴിക്കും. തൊഴിൽ സംബന്ധമായി നോക്കുമ്പോൾ കമ്പനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായിരിക്കും നിങ്ങള്‍. അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങും.

ധനു: തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. നിങ്ങൾ ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ മടിക്കില്ല. പ്രിയപ്പെട്ടവരായിരിക്കും നിങ്ങളുടെ മാറ്റങ്ങൾക്ക് കാരണമാകുന്നത്.

മകരം: ശുഭപ്രതീക്ഷകൾ നിറഞ്ഞ മനോഭാവം, സ്ഥിരോത്സാഹം, സമയ ക്രമീകരണം തുടങ്ങിയവയെല്ലാം ഇന്ന് നിങ്ങളുടെ പ്രവൃത്തികൾക്ക് അനുകൂലമായിരിക്കും. അത് നന്നായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കുടുംബത്തിനോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചിലവഴിക്കുന്നത് നിങ്ങൾ അവർക്ക് എത്ര പ്രധാനപ്പെട്ട വ്യക്തിയാണെന്ന് തിരിച്ചറിയുന്നതിന് വഴിയൊരുക്കും.

കുംഭം: ആത്മീയതയിലുള്ള താത്‌പര്യം ഈ ദിവസം സംതൃപ്‌തിയും സന്തോഷവും നല്‍കും. പ്രതികൂലചിന്തകള്‍ക്ക് മനസില്‍ ഇടം നല്‍കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം തീരുമാനം കൈക്കൊള്ളാനുള്ള നിങ്ങളുടെ കഴിവിനെ അത് ബാധിക്കും. ഉത്സാഹത്തെ അത് മന്ദീഭവിപ്പിക്കുകയും ചെയ്യും. ഈ ദിവസം കോപം നിയന്ത്രിക്കുന്നതും അസാധ്യമാണ്. ആര്‍ഭാടങ്ങള്‍ക്കായി പണം ചെലവാക്കുന്നത് ഒഴിവാക്കണം. അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ചെന്ന് വീഴും. വിദ്യാര്‍ഥികള്‍ക്ക് ഇന്നത്തെ ദിവസം അത്യന്തം ശ്രമകരമായതായിരിക്കും.

മീനം: ശരിയായ രീതിയിൽ മുൻപോട്ടുപോകാൻ പ്രത്യേകം ശ്രദ്ധിക്കുക. ലക്ഷ്യബോധം കൈവരാന്‍ ഇത് സഹായിക്കും. കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത കാണുന്നു. അതിനാല്‍ വാക്കുകളും വികാരങ്ങളും നിയന്ത്രിക്കുക. ഉച്ചക്ക് ശേഷം ദിവസം അനുകൂലമായിത്തീര്‍ന്നേക്കാം. ചിന്തയിലും പ്രവൃത്തിയിലും ശുഭകരമായ സമീപനം പ്രകടമാകും. അത് നിങ്ങള്‍ക്ക് സന്തോഷവും ഉന്മേഷവും നല്‍കും. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായി ഒരു ഒത്തുചേരലിന് സാധ്യതയുണ്ട്. വീട്ടിലെ നല്ല അന്തരീക്ഷം അതിന് കൂടുതല്‍ പ്രേരണയാകും. എന്നാല്‍ ചെലവുകള്‍ നിയന്ത്രണാതീതമാകാതെ നോക്കണം.

മേടം: സാമ്പത്തിക നേട്ടങ്ങൾക്കുള്ള സമയമാണിത്. സാമൂഹികമായി നിങ്ങൾ അന്തസും പ്രശസ്‌തിയും ഉയർത്തിക്കാട്ടും. കച്ചവടവും മെച്ചപ്പെട്ടതായിമാറും. ജീവിതത്തിൻ്റെ ഒരു പുതിയ തുടക്കം കാത്തിരിക്കുന്നവര്‍ക്ക് ശുഭകരമായ ദിവസമാണ്. വിവാഹം കാത്തിരിക്കുന്നവർക്ക് പുത്തൻ ആലോചനകൾ വന്നുചേരും.

ഇടവം: കച്ചവടത്തിൽ വളരെ വിജയകരമായ ദിവസമായിരിക്കും ഇന്ന്. ജോലി സ്ഥലത്തെ പ്രകടനം അഭിനന്ദനാർഹമായിരിക്കും. ഇത് അംഗീകാരങ്ങൾ നൽകും. സാമ്പത്തിക സഹായങ്ങളും നിങ്ങളെ തേടി വരും.

മിഥുനം: കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ സംഘർഷത്തിൽ ഏർപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അൽപം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു സൗഹൃദ അന്തരീക്ഷം സൃഷ്‌ടിക്കുക. അമിതമായി പണം ചിലവാക്കാനും ആഡംഭരജീവിതം നയിക്കാനും സാധ്യതയുണ്ട്.

കര്‍ക്കിടകം: നിങ്ങളിന്ന് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. നിയമവിരുദ്ധവും അധാർമികവുമായ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അല്ലാത്തപക്ഷം അവ നിങ്ങൾക്കുതന്നെ വിനാശകരമായിത്തീരും. വാക്കുകൾ മറ്റുള്ളവരെ വേദനിപ്പിക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിച്ച് സംസാരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്.

Leave a Comment

More News