രാശിഫലം (13-08-2025 ബുധന്‍)

ചിങ്ങം: ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കുന്നതിനാൽ ഇന്ന് നിങ്ങൾ സാമ്പത്തിക ഞെരുക്കം അനുഭവിക്കും. വേണ്ടവിധം പണ കൈകാര്യം ചെയ്യാനും അമിത ചെലവ് നിയന്ത്രിക്കാനും ശ്രദ്ധിക്കുക.

കന്നി: ഈ ദിവസം നിങ്ങൾക്ക് വളരെ ഉത്തമമായ ഒരു ദിവസമായിരിക്കും. എളുപ്പത്തിൽ പേരും പ്രശസ്‌തിയും നേടാം. ബിസിനസിലുള്ള ആൾക്കാർക്കിടയിലും സഹപ്രവർത്തകർക്കിടയിലും ഊർജ്ജസ്വലത കാണാനാകും. പുതിയ വസ്ത്രങ്ങൾ വാങ്ങുന്നതിനായി നടത്തുന്ന ഷോപ്പിങ് നിങ്ങളെ ഒരുപാട് സന്തോഷിപ്പിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര നടത്താൻ സാധ്യതയുണ്ട്.

തുലാം: പഴയകാല അനുഭവങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കും. അത് നിങ്ങളുടെ ഭാവിയിലേക്കുള്ള ഒരു മുതൽക്കൂട്ടാണ്. പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങളെ സമ്മർദ്ദത്തിലാക്കും. പൊതുവേ ഇന്ന് അത്ര നല്ല ദിവസമല്ല.

വൃശ്ചികം: നല്ല ഭക്ഷണശീലവും തുടർച്ചയായ വ്യായാമവും കൊണ്ട്‌ അമിതവണ്ണം മൂലമുള്ള പ്രശ്‌നങ്ങൾ ഒഴിവാക്കുക. ചിട്ടയില്ലാത്ത ഭക്ഷണശീലവും അനാരോഗ്യകരമായ ജീവിതരീതികളും ഒരുപാട്‌ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. അതുകൊണ്ട് അക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മാറിമറിയും.

ധനു: ദഹനസംബന്ധമായ പ്രശ്‌നങ്ങൾ ഇന്ന് നിങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്‌ടിക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിങ്ങൾക്ക് മാനസിക സംഘർഷം ഉണ്ടാക്കും. നിങ്ങളിന്ന് കോപം നിയന്ത്രിക്കുന്നത് വലിയ പ്രശ്‌നങ്ങൾ ഒഴിവാക്കും. ആവശ്യമില്ലാത്ത ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കുക. എന്നിരുന്നാലും ഇന്ന് കലയോടും സാഹിത്യത്തോടും നിങ്ങള്‍ക്ക് കൂടുതൽ ഇഷ്‌ടം തോന്നും.

മകരം: അമിതമായ ജോലിഭാരം നിങ്ങളെ ഇന്ന് പ്രയാസത്തിലാക്കും. എന്നാലത് ഒരു പരിധി വരെ നിയന്ത്രിക്കാനുള്ള ശക്തി നിങ്ങൾക്കുണ്ടാകും. നിങ്ങൾ ഒരു ലക്ഷ്യം പൂർത്തിയാകുന്നത് വരെ അതിന് വേണ്ടി പരിശ്രമിക്കും. നിങ്ങളെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയുകയുമില്ല. അതിൽ നിങ്ങൾ വിജയിക്കും.

കുംഭം: ജോലിയിൽ തടസം ഉണ്ടായേക്കാം. നിങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജോലിയിൽ കൂടുതൽ ശ്രദ്ധിക്കുമെങ്കിലും ക്യത്യസമയത്ത്‌ പൂർത്തീകരിക്കാൻ കഴിയാതെ വരും. പ്രതീക്ഷ കൈവിടാതിരിക്കുക. നാളെ ഒരു നല്ല ദിവസമായിരിക്കും. നിങ്ങളുടെ മാനസിക സന്തോഷത്തിനായി വിനോദങ്ങളിൽ സമയം ചെലവഴിക്കുക.

മീനം: നിങ്ങൾക്കിന്ന് വലിയ ചെലവുകൾ വന്നേക്കാം. പക്ഷേ ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർത്തിരിച്ച്‌ ചിന്തിക്കുമ്പോൾ നിങ്ങൾക്കവ ഒഴിവാക്കാൻ സാധിക്കും. പണമിടപാടുകൾ കൃത്യമായി നടത്തുക.

മേടം: ഇന്നത്തെ ദിവസം നിങ്ങൾ വളരെ ഊർജ്ജസ്വലരായിരിക്കും. വളരെ ഊർജ്ജസ്വലതയോടെ നിങ്ങളുടെ ജോലി ചെയ്യുകയും ചെയ്യും. ഇന്ന് ഗൃഹാന്തരീക്ഷം വളരെ മികച്ചതായിരിക്കുകയും ധാരാളം സമയം നിങ്ങൾ കുടുംബാംഗങ്ങളുമായി ചെലവഴിക്കുകയും ചെയ്യും. ഒരു സാംസ്‌കാരിക സമ്മേളനത്തിൽ, അല്ലെങ്കിൽ ഒരു കുടുംബസംഗമത്തിൽ പങ്കെടുക്കാനുള്ള സാധ്യതയുണ്ട്.

ഇടവം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനാരോഗ്യകരമാണ്. കണ്ണിനെ ബാധിക്കുന്ന അസുഖങ്ങൾ വരാന്‍ സാധ്യതയുണ്ട്. ഏറ്റെടുത്ത ദൗത്യങ്ങളിൽ നിന്നും അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്. നിങ്ങളുടെ ചെലവുകളെക്കുറിച്ച് ഒരു വിശകലനം നടത്തുക. കാരണം, അവ നിങ്ങളുടെ സമ്പാദ്യത്തെ ഒഴുക്കിക്കളയുന്നതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനം വിജയിച്ചേക്കാം. അപകടം ഉണ്ടാകാനുള്ള സാധ്യതകൾ കാണുന്നുവെന്നതിനാല്‍ നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കണം .

മിഥുനം: അവിശ്വസനീയമായ ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്ന്.ജോലിയിൽ സ്ഥാനക്കയറ്റം മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കും.നിങ്ങളുടെ വിജയവും സമ്പൽ സമൃദ്ധിയും നിങ്ങളെ മറ്റൊരു ലോകത്ത് എത്തിക്കും.

കര്‍ക്കടകം: ഇന്ന് നിങ്ങൾ അടുപ്പമുള്ളവരുമായി കൂടുതൽ സമയം ചെലവഴിക്കും. നിങ്ങളുടെ അർപ്പണബോധത്തിനും ഭക്തിക്കും പ്രതിഫലം ലഭിക്കും. നിങ്ങളുടെ ഭാവി മുന്നിൽ കണ്ടുകൊണ്ട്‌ ആത്മവിശ്വാസത്തോടുകൂടി പ്രവൃത്തികൾ മെച്ചപ്പെടുത്തുക.

Leave a Comment

More News