തൃശൂരില്‍ സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ടുകള്‍; ഇരുവര്‍ക്കും കൊല്ലത്തും വോട്ട്; അന്വേഷണം പ്രഖ്യാപിച്ച് പ്രതിപക്ഷം

തൃശൂർ: തൃശൂർ വോട്ടർ പട്ടിക വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പ്രതിപക്ഷത്തിന്റെ നിർണായക കണ്ടെത്തലുകൾ. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യ റാണിക്കും ഇരട്ട വോട്ടുകൾ ഉണ്ടെന്നതിനു പുറമേ രണ്ട് വോട്ടർ തിരിച്ചറിയൽ കാർഡുകളും ഉണ്ടെന്നാണ് പുതിയ കണ്ടെത്തൽ. കൊല്ലത്തെ ഇരവിപുരം നിയമസഭാ മണ്ഡലത്തിലെ സുഭാഷ് ഗോപിയുടെ വോട്ട് WLS 0136077 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന തിരിച്ചറിയൽ കാർഡ് നമ്പറിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അവർക്ക് തൃശൂരിലും വോട്ടുകൾ ഉണ്ടായിരുന്നു.

തൃശൂരിൽ, മുക്കാട്ടുകരയിലെ 115-ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ സുഭാഷിന്റെ പേര് 1219 എന്ന വോട്ടർ നമ്പറിൽ FVM 1397173 എന്ന തിരിച്ചറിയൽ കാർഡിലും ഭാര്യ റാണിയുടെ പേര് 1218 എന്ന വോട്ടർ നമ്പറിൽ FVM 1397181 എന്ന തിരിച്ചറിയൽ കാർഡിലും രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം കോർപ്പറേഷനുകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിൽ ഇരുവർക്കും നിലവിൽ വോട്ടുണ്ട്. ഇവർ തൃശ്ശൂരിലെ സ്ഥിര താമസക്കാരല്ലെന്ന് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

നിയമപരമായി ഒരാൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു തിരിച്ചറിയൽ കാർഡ് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. രണ്ടാമത്തെ കാർഡ് ലഭിച്ചാൽ, ഒരു കാർഡ് ഉടൻ തന്നെ സറണ്ടർ ചെയ്ത് റദ്ദാക്കണം. ഇരട്ട കാർഡുകൾ ഉപയോഗിക്കുന്നത് ക്രിമിനൽ കുറ്റമാണ്. തെറ്റായ വിവരങ്ങൾ നൽകുന്നത് ക്രിമിനൽ കുറ്റമാണ്. ഒരാൾക്ക് ഒരു വർഷം മുതൽ ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാം.

Leave a Comment

More News