ആദർശശാലികളുടെ പ്രസ്ഥാനമാണ് കോൺഗ്രസ്, മറക്കരുത് ന്യൂജെൻ നേതാക്കൾ: ജെയിംസ് കൂടൽ

യുവ നേതാക്കൾക്ക് പ്രവർത്തിക്കാനും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും അവസരമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഏറ്റെടുത്ത ശേഷം അത്തരം അവഗണനകൾ യുവാക്കൾക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് നേതൃത്വത്തിലേക്ക് യുവാക്കളെത്തി. കേരളത്തിലും അതിനനുസൃതമായി വലിയ മാറ്റങ്ങളുണ്ടായി. ചാനൽ ചർച്ചകളിൽ മാത്രം മുഖം കാണിച്ചു കൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലെ ഒരുപറ്റം ചെറുപ്പക്കാരെ ഫീൽഡിലേക്ക് ഇറക്കി. ഷാഫി പറമ്പിലും ഹൈബി ഈഡനും ചാണ്ടി ഉമ്മനുമൊക്കെ അങ്ങനെ ഉയർന്നുവന്നവരാണ്. ഗാന്ധിജിയും നെഹ്രുവും ഇന്ദിരാഗാന്ധിയും കോൺഗ്രസ് പ്രസ്ഥാനത്തിന് ആദർശം പകർന്ന മാതൃകാ നേതാക്കളാണ്. ജനക്ഷേമത്തിന് സത്യസന്ധമായി പ്രവർത്തിക്കാനാണ് നേതാക്കൾ അധികാരത്തെ ഉപയോഗിച്ചിരുന്നത്. ആ പാരമ്പര്യം കെടാതെ കാക്കുന്നവരാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ മുതിർന്ന നേതാക്കൾ. പക്ഷെ, എം. എൽ. എയും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ലൈംഗികാക്ഷേപങ്ങൾ പാർട്ടിക്ക് ദേശീയ തലത്തിൽ തന്നെ നാക്കേടുണ്ടാക്കിയിരിക്കുന്നു. അവിവാഹിതനായ ഇയാൾ നിരവധി യുവതികളെ തന്റെ വാക്ചാതുരിയിൽ വീഴ്ത്തി പീഡനത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ഭീഷണപ്പെടുത്തുകയും ചെയ്തതായ പരാതികളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സ്ത്രീലമ്പടൻ എന്നും കാട്ടുകോഴി എന്നൊക്കെയുള്ള വിശേഷണങ്ങൾ അയാൾക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.

രാജ്യത്ത് നടന്ന വോട്ടു കൊള്ളയ്‌ക്കെതിരെ കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ബിഹാറിൽ വൻ ജനകീയ പ്രചാരണം നടത്തുമ്പോഴാണ് രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലുകൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയത്. ആരോപണങ്ങൾ ഉയരുമ്പോൾ ഒരു നിമിഷം പോലും വൈകാതെ പാർട്ടി ചുമതലകളും അധികാരവും വലിച്ചെറിഞ്ഞ് പോന്നിട്ടുള്ള ആദർശശാലികളുടെ പ്രസ്ഥാനമാണ് കോൺഗ്രസ്.

മുതിർന്ന നേതാവ് എ.കെ ആന്റണി കേന്ദ്ര മന്ത്രിസ്ഥാനം വരെ രാജിവച്ച സംഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. എന്നാൽ, ശക്തമായ ആക്ഷേപങ്ങളുയർന്നപ്പോൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയാതെ കടിച്ചു തൂങ്ങി കിടക്കാനാണ് രാഹുൽ മാങ്കൂട്ടത്തിൽ ശ്രമിച്ചത്.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും രമേശ് ചെന്നിത്തലയുമെല്ലാം രാഹുലിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതുകൊണ്ടാണ് അയാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇല്ലെങ്കിൽ പുറത്താക്കേണ്ട സാഹചര്യമുണ്ടാകുമായിരുന്നു. ധാർമിക ലവലേശമെങ്കിലും ശേഷിക്കുന്നുവെങ്കിൽ എം. എൽ.എ സ്ഥാനം ആദ്യമേ രാജിവയ്‌ക്കേണ്ടതായിരുന്നു. കോൺഗ്രസിന്റെ വനിതാ നേതാക്കളായ ഉമാ തോമസും ബിന്ദുകൃഷ്ണയും ഷാനിമോൾ ഉസ്മാനും ഘടകകക്ഷി പാർട്ടിയുടെ വനിതാ നേതാവായ കെ.കെ രമയും രാഹുലിന്റെ രാജി ആവശ്യപ്പെട്ടു.

ഏതായാലും കോൺഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ സ്വീകരിച്ച നിലപാട് അഭിനന്ദനാർഹമാണ്. സ്ത്രീകളെ ചേർത്ത് നിർത്തി അവർക്ക് അർഹമായ സ്ഥാനമാനങ്ങൾ നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്. സ്ത്രീകൾക്കെതിരെ തെറ്റു ചെയ്യുന്നവരെ പാർട്ടി സ്ഥാനങ്ങളിലും അധികാരസ്ഥാനത്തും വച്ചുപൊറിപ്പിക്കില്ലെന്ന ശക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചത്. മറ്റൊരു പാർട്ടിയും ഇങ്ങനെയൊരു നിലപാട് എടുത്തതായി കണ്ടിട്ടില്ല.

എം. മുകേഷ് എം. എൽ. എയ്‌ക്കെതിരെ പൊലീസിൽ പരാതി ലഭിച്ചപ്പോഴും അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തുകയാണ് സി.പി. എം. യുവതിയുമായി നടത്തിയ പൈങ്കിളി വർത്തമാനത്തിന്റെ ഫോൺ ശബ്ദരേഖ പുറത്തുവന്നിട്ടും എ. കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരുന്നു. സി.പി. എമ്മിലും ഡി.വൈ. എഫ്. ഐയിലും സ്തീകളെ ചൂഷണം ചെയ്തതിന്റെ നിരവധി പരാതികൾ പുറത്തുവന്നിട്ടും ആരോപണ വിധേയരായ നേതാക്കളെ പാർട്ടി മാറ്റി നിർത്തിയിട്ടില്ല. പകരം പാർട്ടി കമ്മിഷനും പാർട്ടി കോടതിയും ആരോപണ വിധേയരെ സംരക്ഷിക്കുകയും പരാതിക്കാരെ ഭീഷണിപ്പെടുത്തി വരുതിക്കു നിർത്തുകയുമാണ് ചെയ്യുന്നത്. ബി.ജെ.പിയിലും കാര്യങ്ങൾ വ്യത്യസ്തമല്ല. മറ്റു പാർട്ടികൾ എന്തു ചെയ്തുവെന്ന് നോക്കാതെ ധാർമിക രാഷ്ട്രീയത്തിന്റെയും ഉദാത്ത മാതൃകയാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്നത്.

2 Thoughts to “ആദർശശാലികളുടെ പ്രസ്ഥാനമാണ് കോൺഗ്രസ്, മറക്കരുത് ന്യൂജെൻ നേതാക്കൾ: ജെയിംസ് കൂടൽ”

  1. വളര്‍ന്നു വരുന്ന ഊര്‍ജ്ജസ്വലനായ ഒരു യുവ നേതാവിനെ മനഃപ്പൂര്‍‌വ്വം അപമാനിക്കാന്‍ സിപി‌എം ഒരുക്കിയ ഒരു കെണിയാണിതെന്ന് അറിയാത്തവരാണോ കോണ്‍ഗ്രസിലെ മൂപ്പന്മാര്‍? സത്യത്തില്‍ കോണ്‍ഗ്രസിലെ ‘നരച്ച’ നേതാക്കന്മാര്‍ക്ക് കിട്ടാത്ത ജനപ്രീതി രാഹുലിനും ഷാഫി പറമ്പിലിനും കിട്ടുന്നതു കണ്ട് വെകിളി പിടിച്ച അവര്‍, അവരുടെ സ്ഥാനങ്ങള്‍ തെറിക്കുമോ എന്നു ഭയന്നാണ് രാഹുലിനെ പുറത്താക്കണം എന്ന് ശാഠ്യം പിടിക്കുന്നത്. ഒരു തരത്തില്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് സിപി‌എമ്മിനും ബിജെപിക്കും വിടുപണി ചെയ്യുന്നു. ലീഡര്‍ കരുണാകരനെതിരെ മാലി വനിതയെ കോര്‍ത്തിണക്കി ഐ എസ് ആര്‍ ഒ ചാരക്കേസ് ചമഞ്ഞടുത്ത് അദ്ദേഹത്തെ തേജോവധം ചെയ്ത് അധികാരത്തില്‍ നിന്ന് പുറത്താക്കിയത് ഉമ്മന്‍‌ചാണ്ടിയല്ലേ? കരുണാകരനെയും ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെയും ക്രൂശിച്ചത് താങ്കള്‍ വാഴ്ത്തിപ്പാടുന്ന കോണ്‍ഗ്രസുകാരല്ലേ…. നിങ്ങള്‍ക്ക് എന്ത് ആദര്‍ശമാണുള്ളത്?

  2. ഷണ്മുഖ ദാസ് പി എന്‍

    കോൺഗ്രസ്സിൻ്റെ ശക്തി ക്ഷയിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അതിനെ ഒരു ഫീനക്സ് പക്ഷിയെ പ്പോലെ ഉയർത്തി കൊണ്ടു വന്നത് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ,ചാണ്ടി ഉമ്മനും ഒക്കെയുള്ള യുവനേതാക്ക ളാണ്. എന്നാൽ കോൺഗ്രസ്സിലെ കിഴവൻമാർക്ക് ഇവരെ ഭയന്നു തുടങ്ങി യതാണ് പ്രശ്നത്തിന് ആക്കം കൂട്ടിയത്. ഈ എയർ ഗർഭം പൊക്കി ക്കൊണ്ടു വന്ന് രാഹൂൽ മാങ്കൂട്ടത്തിനെ കരിതേച്ചിട്ടു ,ഭരണത്തിൽ കയറുവാൻ ചില കോൺഗ്രസ്സിലെ കിഴവൻ മാർ ശ്രമിക്കു ന്നുണ്ട്. ഇപ്പോഴും കോൺഗ്രസ്സിൽ രാഹുൽ സിംഹം തന്നെ .കുറെ തേവിടിശ്ശി പെണ്ണുങ്ങൾ രണ്ടും കെട്ടിറ ങ്ങിയാൽ ചെറുപ്പക്കാരെ ഹണി ട്രാപ്പിൽ കുടുക്കാം .ഉമ്മൻ ചാണ്ടിയെ ഒരു അഭിസാരികയെ ക്കൊണ്ട് ഒതുക്കിയതും സി.ഡി തേടി കോയമ്പത്തൂർ വരെ പോയ കഥയും നമുക്കറിയാം .പക്ഷെ ചെമ്മീൻ ചാടിയാൽ ചട്ടിയോളം അത്രയേയുള്ളു. സ്വന്തം രഹസ്യ ചാറ്റുകൾ പബ്ലിക്കിന് ഇട്ടുകൊടു ക്കുന്ന സ്ത്രീകളാണ് അഭിസാരികകൾ .ഒരാളെ ഇഷ്ടമല്ലെങ്കിൽ നാലു വർഷം ഒലിപ്പിച്ചു ചാറ്റിയത് എന്തിന്? ഇവിടെ ബ്ളോക്കിൻ സംവിധാനം ഉണ്ടല്ലോ? ടേറ്റിംഗ് കഴിഞ്ഞ് ഇഷ്ടമല്ലെങ്കിൽ പരസ്പരം വഴിപിരിയാം അല്ലാതെ സ്വകാര്യ ചാറ്റു പുറത്തു വിടുന്നത് ചെറ്റത്തരമല്ലേ? പതിമൂന്ന് വർഷം സുഖിച്ചതിനു ശേഷം ഒരു നൺ ഒരു പുരോഹിതനെ കുടുക്കിലാക്കിയ സംഭവം നമുക്കറിയാം .രണ്ടു കൂട്ടരും ഒന്നിച്ചു സുഖം തേടിയിട്ടു ഒരാളെ മാത്രം പഴി ചാരുന്നത് ചതി , കൊടും ചതി. പൊതുജനം കഴുതയല്ല അവർ കാര്യങ്ങൾ മനസ്സിലാക്കി ക്കഴിഞ്ഞു.

Leave a Comment

More News