പട്ടാഴി ഗ്രഹം അന്തർദേശീയ കോൺഫറൻസിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു

2026 ഏപ്രിൽ 16 മുതൽ 18 വരെ ഫ്രാൻ‌സിൽ വെച്ച് നടക്കുന്ന ലോക ആസ്ട്രോഫിസിക്സ് ആൻഡ് കോസ്മോളജി കോൺഫെറൻസിൽ പട്ടാഴി ഗ്രഹം 5178 ത്തെ പറ്റി മുഖ്യ പ്രഭാഷണം നടത്തുവാൻ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴിക്കു ക്ഷണം ലഭിച്ചു.

പരിസ്ഥിതി രംഗത്തെ ഗവേഷണം, പരിസ്ഥിതി സാക്ഷരതാ പ്രവർത്തനങൾ മാനിച്ചു കൊണ്ടാണ് 2018 ൽ നാസയും ഇന്റർനാഷണൽ അസ്‌ട്രോണോമിക്കൽ യൂണിയൻ കൂടി ചേർന്ന് എട്ടു കിലോമീറ്റർ വിസ്തൃതിയുള്ള ഒരു ചെറു ഗ്രഹത്തിന് പട്ടാഴി ഗ്രഹം 5178 എന്ന് പേരിട്ടത്. അദ്ദേഹത്തിന്റെ പേര് വേണ്ട സ്വന്തം ഗ്രാമത്തിന്റെ പേര് ഇട്ടാൽ മതിയെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് പട്ടാഴി ഗ്രഹം 5178 എന്ന് നാമകരണം ചെയ്തതു.

കേരളത്തിന് ലഭിച്ച ആദ്യ ചെറുഗ്രഹമാണ് പട്ടാഴി ഗ്രഹം. വൈനു ബാപ്പുവിന്റെ ജനനവും വിദ്യാഭ്യാസവും മരണവും തമിഴ്‌നാടാണ്. ചെറുഗ്രഹത്തിനു പേര് ലഭിച്ച കേരളത്തിലെ ആദ്യ വ്യക്തി വൈനു ബാപ്പു എന്നത് ശരിയല്ലെന്ന് ഡോ. പട്ടാഴി പറഞ്ഞു. പട്ടാഴി ഗ്രഹത്തെകുറിച്ചുള്ള ഒരു പുസ്‌തകം അമേരിക്കയിൽ ഓസി റോണി പാർത്താലൻ 2020 ൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. പട്ടാഴി എന്ന പേരിൽ കപ്പും, മൗസ് പാഡും വിദേശ രാജ്യങ്ങളിൽ സുലഭമാണ്.

വിവിധ വിഷയങ്ങൾ അവതരിപ്പിക്കുവാൻ വേണ്ടി മൂഖ്യ പ്രഭാഷകനായി നിരവധി രാജ്യങ്ങളിൽ പോയിട്ടുണ്ട്. 8 പേറ്റന്റുകൾ സ്വന്തമാക്കിയ ഡോ. പട്ടാഴി 20 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

One Thought to “പട്ടാഴി ഗ്രഹം അന്തർദേശീയ കോൺഫറൻസിൽ അവതരിപ്പിക്കാൻ ക്ഷണം ലഭിച്ചു”

  1. BIJU

    Great honour for a brilliant scientist..

Leave a Comment

More News