ആർഡിഒ കോടതിയിലെ ലോക്കറില്‍ നിന്ന് 139 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി

തിരുവനന്തപുരം: ആർ.ഡി.ഒ കോടതി ലോക്കർ കുത്തിത്തുറന്ന് മോഷണം പോയ സംഭവത്തിൽ 139 പവൻ നഷ്ടപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇന്നലെ വൈകിട്ട് വരെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. മോഷ്ടിച്ച സ്വർണത്തിന് പകരം മുക്കുപണ്ടമായിരുന്ന് ലോക്കറില്‍ വെച്ചിരുന്നതെന്നും കണ്ടെത്തി. അസ്വാഭാവിക മരണങ്ങളിൽ മരണപ്പെടുന്നവരുടെ ഇൻക്വസ്റ്റ് നടത്തി മൃതദേഹത്തിൽ നിന്ന് എടുക്കുന്ന സാധനങ്ങളാണ് ആർഡിഒ കോടതിയിൽ സൂക്ഷിക്കുന്നത്.

സ്വര്‍ണം, പണം, പാസ്ബൂക്ക് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ഇങ്ങനെ സൂക്ഷിക്കാറുള്ളത്. 72 പവന്‍ മോഷണം പോയതായി നേരത്തേ സബ് കളക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. രണ്ട് രജിസ്റ്ററില്‍ രേഖപ്പെടുത്തിയശേഷമാണ് പൊലീസ് മൂല്യമുള്ള വസ്തുക്കള്‍ ലോക്കറിലേക്ക് മാറ്റാറുള്ളത്. 1982 മുതലുള്ള ലോക്കറുകള്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

അന്വേഷണത്തിൽ ചില ആഭരണങ്ങളിൽ പോലീസിന് സംശയം തോന്നിയപ്പോഴാണ് അപ്രൈസറെ കൊണ്ടുവന്ന് പരിശോധിപ്പിച്ചത്. അതോടെ 37 പവൻ നഷ്ടപ്പെട്ടതായി കണ്ടെത്തി. 30 പവന്റെ മുക്കുപണ്ടവും കണ്ടെത്തി. ആകെ 139 പവനില്‍ കൂടുതല്‍ കാണാതായതായി പോലീസ് കണ്ടെത്തി.

Print Friendly, PDF & Email

Leave a Comment

More News