“നീൽസലാം” ഫലസ്തീൻ ഐക്യധാർഢ്യ വിജയാഹ്ലാദ പ്രകടനവുമായി ഫ്രറ്റേണിറ്റി

കോട്ടക്കൽ: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിനിധികളായി വിജയിച്ച യൂണിയൻ ഭാരവാഹികളെ അണിനിരത്തി സംഘടിപ്പിച്ച നീൽസലാം ക്യാമ്പസ് വാരിയസ് മീറ്റിന്റെ ഭാഗമായി നടത്തിയ ഫലസ്തീൻ ഐക്യധാർഢ്യ വിജയാഹ്ലാദ റാലി ശ്രദ്ധേയമായി.

വംശീയതക്കെതിരെ സാഹോദര്യ വിദ്യാർഥിത്വം, നീതി പുലരും, ഫലസ്തീൻ വിജയിക്കും എന്ന ബാനർ ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്.

തുടർന്ന് നടന്ന നീൽസലാം ക്യാമ്പസ് വാരിയസ് മീറ്റ് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥി പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർ ഷാ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ വി. ടി. എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ:അമീൻ യാസർ ചുള്ളിപ്പാറ, ഹാദീഹസ്സൻ ഉറുമിബസാർ, ജില്ലാ സെക്രട്ടറിമാരായ മാഹിർ ശാന്തപുരം, ഷാറൂൻ അഹമ്മദ് ചങ്കുവെട്ടികുണ്ട്, ഹിബാസ് പുളിക്കൽ, ജംഷീർ ചെറുകോട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സാബിക്ക് വെട്ടം, അജ്മൽ തോട്ടോളി,നിസ്മ ബദർ, അഫ്നാൻ ഹമീദ്, ഫായിസ് കെ.എ നിയോജകമണ്ഡലം നേതാക്കളായ സഫ്‌വാൻ മങ്കട, ബേബി ഷിഫ, അൻഷിദ് രണ്ടത്താണി, അഹമ്മദ് ജഹാൻ, ബഷാസ് ബഷീർ, ആദിൽ മമ്പാട്, മുസ്നിദ് സി.വി എന്നിവർ പ്രസംഗിച്ചു.

Leave a Comment

More News