രാശിഫലം (24-10-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾ അൽപം കരുതലോടെ ഇരിക്കണം. നിങ്ങളുടെ അമ്മയുമായുള്ള ബന്ധത്തില്‍ ഇന്ന് അസ്വാരസ്യമുണ്ടാകാം. നിങ്ങളുടെ മനസിലെ പ്രതികൂലചിന്തയാകാം ഇതിനുകാരണം‍. അതുകൊണ്ട് എത്രയും വേഗത്തില്‍ ഈ പ്രശ്‌നം പരിഹരിക്കണം. വെള്ളവുമായി ഇടപെടുമ്പോഴും ശ്രദ്ധിക്കുക.

കന്നി: ഇന്ന് നിങ്ങൾ പങ്കാളിത്ത പദ്ധതികളിൽ നിന്ന് വിട്ടുനിൽക്കേണ്ടതുണ്ട്. ഒറ്റയ്ക്കിരിക്കുന്നതാണ് നല്ലത്. മത്സരങ്ങളെ നിങ്ങൾക്ക് മറികടക്കാനാകും. നിങ്ങളുടെ തൊഴിലിടത്തില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാൽ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ഒന്നും തന്നെ നിങ്ങൾ അനുവദിക്കരുത്.

തുലാം: ഇന്ന് നിങ്ങള്‍ക്ക് ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്‍പമെങ്കിലും കാര്യങ്ങള്‍ മനസിസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. പക്ഷേ നിങ്ങള്‍ ആരോഗ്യത്തില്‍ ശദ്ധിക്കണം.

വൃശ്ചികം: ഇന്ന് ശാരീരികമായും മാനസികമായും നിങ്ങള്‍ക്ക് നല്ല ദിവസമാണ്. കുടുംബാന്തരീക്ഷം ശാന്തമായിരിക്കും. ചില പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് നിങ്ങൾക്ക് കൂടുതല്‍ സന്തോഷം പകരും. ദിവസം മുഴുവന്‍ നിങ്ങള്‍ മനോഹരമായ ഒരു സ്ഥലത്ത് ഉല്ലാസകരമായി ചെലവഴിക്കുകയോ അല്ലെങ്കില്‍ ഒരു യാത്ര ആസൂത്രണം ചെയ്യുകയോ ഉണ്ടാകും.

ധനു: നിങ്ങളിന്ന് തികച്ചും ഒരു സന്തുലിതാവസ്ഥയിലായിരിക്കും. കുടുംബത്തിൻ്റെ കാര്യങ്ങള്‍ നോക്കുന്ന ആളെന്ന നിലയില്‍ നിങ്ങള്‍ വീടിനുവേണ്ടി കൂടുതല്‍ സമയം കണ്ടെത്തും. ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്കിന്ന് വളരെ സമാധാനമാണ്. പ്രകൃതി ഭംഗി ആസ്വദിക്കാന്‍ വൈകുന്നേരം യാത്രപോകാന്‍ സാധ്യത.

മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും ഗുണപ്രദമായിരിക്കും. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാന്‍ നിങ്ങള്‍ക്ക് അവസരമുണ്ടാകും. വിവാഹകാര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണിന്ന്. സുഹൃത്തുക്കളില്‍നിന്ന് വിസ്‌മയിപ്പിക്കുന്ന സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാം. യാത്രക്ക് സാധ്യതയുണ്ട്. നിങ്ങളുടെ ബിസിനസ് അഭിവൃദ്ധി നേടും. ആഡംബരങ്ങള്‍ക്കായുള്ള അധിക ചെലവുകള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാവില്ല.

കുംഭം: നിങ്ങളുടെ മനസും ശരീരവും ഇന്ന് ശാന്തമായിരിക്കും. എല്ലാം ശരിയായ രീതിയില്‍ നടക്കും. തൊഴില്‍രംഗത്ത് നിങ്ങള്‍ നല്ലപ്രകടനം കാഴ്‌ചവക്കുകയും അത് അഭിനന്ദിക്കപ്പെടുകയും ചെയ്യും. ഇത് നിങ്ങളെ കൂടുതല്‍ ഉന്മേഷവാനാക്കും. സഹപ്രവര്‍ത്തകരുടെ പിന്തുണകൂടിയാകുമ്പോള്‍ നിങ്ങള്‍ ഇന്ന് തിളങ്ങും. സാമൂഹികമായി അംഗീകാരങ്ങളും അനുമോദനങ്ങളും ലഭിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരും നിങ്ങളെക്കുറിച്ച് അഭിമാനിക്കും.

മീനം: നിങ്ങളെക്കാള്‍ ശക്തനായ ആരുമായും ഏറ്റുമുട്ടാന്‍ പോകരുത്. മടിയും മാനസികമായ ഉദാസീനതയും ഇന്ന് നിങ്ങളെ ബാധിക്കും. അനാവശ്യമായ ചിന്തകള്‍ ഇന്ന് നിങ്ങളെ അലട്ടും. വിമര്‍ശകരും എതിരാളികളുമായി വാഗ്വാദമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം. ഒരു കൂട്ടിലകപ്പെട്ട പോലെ നിങ്ങള്‍ക്ക് തോന്നിയേക്കാം. അനുകൂലചിന്തകള്‍ വളര്‍ത്തുകയും മാനസികമായ കരുത്ത് സമാഹരിക്കുകയുമാണ് ഇത് തരണം ചെയ്യാനുള്ള പോംവഴി. നിങ്ങളുടെ കഴിവ് തെളിയിക്കാനുള്ള സമയമാണിന്ന്.

മേടം: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ അല്‍പം ആവേശമുണ്ടാകും. നിങ്ങളുടെ ലക്ഷ്യത്തിന് വേണ്ടി ഇന്ന് സഞ്ചരിക്കുക. നിങ്ങള്‍ ഇന്ന് തിരക്കില് തന്നെ ആയിരിക്കുമെങ്കിലും, അത് അധികമാകാതെ ശ്രദ്ധിക്കുക.

ഇടവം: നിങ്ങള്‍ ഇന്ന് ആരോടെങ്കിലും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. കോപമുള്ളതിനാല്‍ പകരം വീട്ടാനൊന്നും നില്‍ക്കരുത്. ശാന്തനായും ഒന്നിലും കുലുങ്ങാത്തവനായും ഇരിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുക. നിങ്ങളുടെ സ്വത്വത്തെ നശിപ്പിക്കാൻ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ നന്മയും അന്തസും അവസാനം വരെ നിലനില്‍ക്കും.

മിഥുനം: നിങ്ങള്‍ക്ക് എന്തെങ്കിലും വിജയകരമായി നേടിയെടുക്കാന്‍ പറ്റിയ ദിവസമാണിന്ന്. ഇന്ന് നിങ്ങള്‍ക്ക് പേരും പ്രശസ്‌തിയും കൈവരും. നിങ്ങളുടെ ഗൃഹാന്തരീക്ഷം സന്തോഷ നിര്‍ഭരമാകും. വലിയൊരു തുക ഇന്ന് നിങ്ങള്‍ക്ക് കൈവരുമെങ്കിലും, ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ അതില്‍ നല്ലൊരുഭാഗം നിങ്ങള്‍ക്ക് ചെലവഴിക്കേണ്ടിവരും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉന്മേഷവാനായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് സഹപ്രവര്‍ത്തകരുടെ പൂര്‍ണ സഹകരണമുണ്ടാകും. നിങ്ങളുടെ കഠിനാധ്വാനം ഇന്ന് അംഗീകരിക്കപ്പെടും. എന്നാല്‍ നിങ്ങളുടെ സംസാരം ശ്രദ്ധിക്കണം.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ വളരെയേറെ ഉത്സാഹവാനായിരിക്കും. നിങ്ങള്‍ നിങ്ങളുടെ വേണ്ടാത്ത ചിന്തകള്‍ കളഞ്ഞ് കാര്യങ്ങള്‍ ഏറ്റെടുക്കുക. കൂടാതെ വീഴ്‌ചകളിലേക്ക് അധികം ശ്രദ്ധകൊടുക്കാതെ നന്നായി ജോലി ചെയ്‌ത് തുടങ്ങുക.

Leave a Comment

More News