രാശിഫലം (25-10-2025 ശനി)

ചിങ്ങം: ഇന്ന് നിങ്ങൾ ജോലിയിൽ കഴിവ് തെളിയിക്കും. മാത്രമല്ല ഏറ്റെടുത്ത നിങ്ങളുടെ ദൗത്യം തീർക്കുന്നതിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്യും. നിങ്ങളുടെ പ്രവർത്തനത്തിൽ മാത്രമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങൾ ജോലി മെച്ചപ്പെടുത്താന്‍ പരിശ്രമിക്കും.

കന്നി: ഇന്നത്തെ നിങ്ങളുടെ ദിവസത്തിൻ്റെ ഭൂരിഭാഗവും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കൂടെ ചെലവഴിക്കും. വിദ്യാർഥികൾ അവരുടെ വിദ്യഭ്യാസത്തിന്‌ കൂടുതൽ സമയം കണ്ടെത്തണം. കൂടാതെ, അവർ പഠനവും ഒഴിവ് സമയവും സന്തുലിതാവസ്ഥയിൽ കൊണ്ടുപോകാൻ ശ്രമിക്കണം. ഇന്ന് വസ്‌തുവകകളിൽ ഇൻവെസ്റ്റ് ചെയ്യുന്നതിന്‌ നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കും.

തുലാം: മറ്റുള്ളവരോട് വിവേചനരഹിതമായ ഒരു പ്രസ്‌താവന പോലും നടത്താതിരിക്കാന്‍ ശ്രമിക്കുക. അപ്രതീക്ഷിതമായ പല കാര്യങ്ങളും ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും. കാര്യങ്ങളിലെല്ലാം യുക്തിപരമായി തീരുമാനം കൈകൊള്ളും.

വൃശ്ചികം: നിങ്ങളുടെ ചിന്തകളും മനസും രണ്ട് ധ്രുവങ്ങളിലായിരിക്കും ഇന്ന്. നിങ്ങളുടെ വികാര വിചാരങ്ങളെ മറച്ച് വയ്ക്കാന്‍ ഇന്ന് നിങ്ങൾക്ക് കഴിയില്ല. അതിനുവേണ്ടി ശ്രമിക്കാതിരിക്കുക. ഇവ പ്രകടിപ്പിക്കുന്നത് നിങ്ങൾ നിയന്ത്രിക്കുകയാണെങ്കിൽ മറ്റുള്ളവര്‍ നിങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിൽ നിന്നും നിങ്ങൾക്ക് രക്ഷപ്പെടാൻ സാധിക്കും.

ധനു: സ്ഥിരതയും ചിട്ടയുമുള്ള ഒരു ദിവസമായി നിങ്ങൾക്കിന്ന് തോന്നും. ഒരു കുടുംബസ്ഥനെന്ന നിലയിൽ അധിക സമയവും വീട്ടുകാരോടൊപ്പം ചെലവഴിക്കും. ജോലി സംബന്ധിച്ച്‌ ഇന്ന് നിങ്ങൾ ശാന്തനായിരിക്കും. വൈകുന്നേരം നിങ്ങൾ പ്രകൃതിയുടെ ശാന്തതയും സൗന്ദര്യവും ആസ്വദിക്കും.

മകരം: മറ്റുള്ളവരോടുള്ള നിങ്ങളുടെ സമീപനം നല്ലതാക്കുക. മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക. കൈവിട്ട് പോയ ബന്ധം പുതുക്കാന്‍ നിങ്ങള്‍ ശ്രമിക്കും. എന്നാലത് നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല.

കുംഭം: അവിവാഹിതരായവർ ഇന്ന് വളരെ ഊർജ്ജസ്വലരായിരിക്കും. അതുപോലെ ഇന്ന് പ്രണയിതാക്കൾക്ക് അവരുടെ പ്രണയിനികളോടൊപ്പം സമയം ചെലവഴിക്കാൻ പറ്റിയ ഒരു റൊമാൻ്റിക് ദിവസമായിരിക്കും.

മീനം: ഇന്ന് നിങ്ങളുടെ സാധാരണ ദൈനംദിന ചിട്ടകളോട് മടുപ്പ് അനുഭവപ്പെടും. കൂടാതെ ഒരു ബ്രേക്ക് എടുത്ത് എവിടെയെങ്കിലും ഒരു യാത്ര പോകാനായി നിങ്ങൾ ആഗ്രഹിക്കും. നിങ്ങൾ കുറേക്കാലമായി വളരെയധികം സമയം ചെലവഴിക്കുന്ന തിരക്കുകളില്‍ നിന്നും മാറി നിൽക്കാൻ ഇത് നിങ്ങളെ സഹായിക്കും.

മേടം: അസാധാരണമായി ഇന്ന് നിങ്ങള്‍ പല കാര്യങ്ങളും ഏറ്റെടുക്കും. അതില്‍ നിന്നും ലഭിക്കുന്ന ഫലം നിങ്ങള്‍ക്ക് ഊര്‍ജം പകരും. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇന്ന് ഏറെ നേരം ചെലവഴിക്കാനാകും. സാമ്പത്തിക ചെലവുകള്‍ അധികരിക്കാതെ ശ്രദ്ധിക്കുക.

ഇടവം: ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കില്ല. മറ്റുള്ളവരോട് ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശാന്തത കൈവിടരുത്. പ്രകോപിതനാകുന്ന സാഹചര്യത്തില്‍ മൗനം പാലിക്കുക. അല്ലെങ്കില്‍ കുടുംബത്തില്‍ വാക്ക് തര്‍ക്കത്തിനും അസ്വാരസ്യങ്ങള്‍ക്കും സാഹചര്യമുണ്ടാകും.

മിഥുനം: ഇന്ന് നിങ്ങള്‍ക്ക് അനുയോജ്യമായ ദിവസമാണ്. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ലാഭം കൊയ്യാനാകും. കുടുംബത്തില്‍ നിന്നും സന്തോഷ വാര്‍ത്ത കേള്‍ക്കും. അമ്മയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്കും മികച്ച ദിവസമാണിന്ന്.

കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് ആലസ്യം തോന്നുകയും പല പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരികയും ചെയ്യും. നിങ്ങളുടെ കുട്ടികളോ സുഹൃത്തുക്കളോ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമായേക്കാം. സംസാരത്തില്‍ ശ്രദ്ധ പുലര്‍ത്തണം. അനാവശ്യ വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കുക. കഴിയുമെങ്കില്‍ യാത്രകള്‍ മാറ്റിവയ്‌ക്കുക.

Leave a Comment

More News