കെ പി എ പൊന്നോണം 2025 ന് ഉജ്വലമായ സമാപനം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ10 ഏരിയകളിലായി നടത്തി വന്നിരുന്ന പോന്നോണം 2025 പരിപാടിയുടെ ഭാഗമായി മനാമ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ സിറ്റി ഹാളിൽ വെച്ച് കെ പി എ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് മനാമ ഏരിയയുടെ വിപുലമായ ഓണാഘോഷത്തോടുകൂടി ഈ വർഷത്തെ കെ പി എ പൊന്നോണം 2025 ന് ഉജ്വലമായി സമാപനം കുറിച്ചു.

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഓണാഘോഷം ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ലോക കേരള സഭ അംഗവും ബഹറിൻ സാമൂഹിക പ്രവർത്തകനുമായ സുബൈർ കണ്ണൂർ , ബഹ്‌റൈൻ കെ എം സി സി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പുമംഗലം എന്നിവർ മുഖ്യാതിഥികളായിയും കെ പി എ രക്ഷാധികാരിയും സാമൂഹ്യ പ്രവർത്തകനുമായ കെ ചന്ദ്രബോസ് , സാമൂഹിക പ്രവർത്തകനായ അമൽദേവും വിശിഷ്ട അതിഥിയായും പങ്കെടുത്തു.

കെപിഎ പൊന്നോണം 2025 മനാമ ഏരിയ പ്രോഗ്രാം കോഡിനേറ്റർ ആയ സുമി ഷമീർ ആമുഖപ്രസംഗം നടത്തി. മനാമ ഏരിയ വൈസ് പ്രസിഡന്റ് നാസ്സറുദീൻ അധ്യക്ഷത വഹിച്ച യോഗത്തിനു ഏരിയ ട്രഷറർ അരുൺ പ്രസാദ് സ്വാഗതം പറഞ്ഞു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , കെ പി എ സെക്രട്ടറിമാരായ അനിൽകുമാർ , രജീഷ് പട്ടാഴി ,അസിസ്റ്റന്റ് ട്രഷറർ കൃഷ്ണകുമാർ, ,മനാമ ഏരിയ കോഡിനേറ്റർ ഷമീർ സലിം ,ഏരിയ ജോയിന്റ് സെക്രട്ടറി സുധീർ സുലൈമാൻ, എന്നിവർ ആശംസകൾ അറിയിച്ചു. ഏരിയ സെക്രട്ടറി അജയ് അലക്സ് നന്ദി രേഖപ്പെടുത്തി.

സെൻട്രൽ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗങ്ങളും പ്രവാസശ്രീ അംഗങ്ങളും ഓണാഘോഷ പരിപാടികളിൽ സജീവമായി പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയും കെ പി എ സിംഫണി കലാകാരന്മാർ അവതരിപ്പിച്ച ഗാന മേളയും മനാമ ഏരിയ കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ഓണക്കളികളും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി.മനാമ ഏരിയയുടെ ഓണാഘോഷത്തോടുകൂടി ഈ വർഷത്തെ കെ പി എ യുടെ ഓണാഘോഷങ്ങൾക്ക് സമാപനമായി.

 

Leave a Comment

More News