പോലീസ് ഉദ്യോഗസ്ഥർക്ക് ലിംഗാവബോധ പരിശീലനം ഇടുക്കി വാഴവര ആശ്രമം ട്രെയിനിംഗ് കോളേജില്‍

ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പോലീസ് വകുപ്പും സംയുക്തമായി ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ലിംഗ അവബോധ പരിശീലന പരിപാടി ആരംഭിച്ചു. വാഴവര ആശ്രമം പരിശീലന കോളേജിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ എം രണ്ട് ദിവസത്തെ ശിൽപശാല ഉദ്ഘാടനം ചെയ്തു. ലിംഗപരമായ വിഷയങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവബോധം നൽകുന്നത് സേവന നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുടുംബശ്രീ ഇടുക്കി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ എസ് പി ഇമ്മാനുവൽ പോൾ മുഖ്യപ്രഭാഷണം നടത്തി. ലിംഗസമത്വം ഉറപ്പാക്കുന്നതിലും സ്ത്രീ സൗഹൃദ സമീപനം സ്വീകരിക്കുന്നതിലും പോലീസിന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍) സൗമ്യ ഐ. എസ്. സ്വാഗതമാശംസിച്ചു. അസി. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജി. ഷിബു ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് കൗണ്‍സിലര്‍ വിനോജി റ്റി. കെ. നന്ദി പറഞ്ഞു. പരിശീലന പരിപാടിയില്‍ പ്രമുഖ പരിശീലകര്‍ ക്ലാസുകള്‍ നയിക്കുന്നുണ്ട്. കോര്‍പ്പറേറ്റ ട്രെയിനറും എന്‍.എല്‍.പി. വിദഗ്ധനുമായ ഡോ. ജസ്റ്റിന്‍ തോമസ്, ഇന്റര്‍നാഷണല്‍ ട്രെയിനറും റേഡിയോ ജോക്കിയുമായ ആര്‍.ജെ. ശരത് റ്റി ആര്‍, കവിയും കേരള സാഹിത്യ അക്കാദമി അംഗവുമായ ആര്‍.ടി.എന്‍. വിജയരാജമല്ലിക എന്നിവരാണ് ജെന്‍ഡര്‍ അവബോധ പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്.

പിആര്‍ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News