ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ സൗജന്യ ദന്ത പരിശോധന ചികിത്സ ക്യാമ്പ് 11ന്

എടത്വ: ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318ബി പുഞ്ചിരി പ്രോജക്ടിന്റെ ഭാഗമായി ലയൺസ് ക്ളബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ തിരുവല്ല പുഷ്പഗിരി ഡന്റ്ൽ കോളജിന്റെ സഹകരണത്തോടെ നവംബർ 11ന് രാവിലെ 9.30 മുതൽ 1മണി വരെ സൗജന്യ ദന്ത ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. എടത്വ പച്ച ലൂർദ് മാതാ ഹയർ സെക്കൻണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാമ്പ് ഫാ. ജോസഫ് ചൂളപറമ്പിൽ ഉദ്ഘാടനം ചെയ്യും. ക്ളബ് പ്രസിഡന്റ് ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിക്കും.

ദന്താരോഗ്യവും സംരംക്ഷണവും എന്ന വിഷയത്തിൽ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്റ് കമ്മ്യൂണിറ്റി ലെക്ച്ചറർ ഡോ. റൂബി മേരി ഫിലിപ്പ്, ഡോ. ഡിയോൺ പോൾ എന്നിവർ സെമിനാറിന് നേതൃത്വം നല്‍കും. ബോധവത്ക്കരണ ലഘുലേഖയുടെ പ്രകാശനം സെക്രട്ടറി ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ പ്രിൻസിപ്പാൾ എലിസബത്ത് മാത്യുവിന് നല്‍കി നിർവഹിക്കുമെന്ന് സോഷ്യൽ സർവീസ് ചെയർപേഴ്സൺ ലയൺ വിൻസൻ ജോസഫ് കടുമത്തിൽ, ട്രഷറർ എലിസബേത്ത് മാത്യു എന്നിവർ അറിയിച്ചു. ഫോൺ: 94475 67086

ആധുനിക സംവിധാനങ്ങള്‍ ഉൾകൊള്ളിച്ച് ദന്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെയും മാനദണ്ഡങ്ങൾ പാലിച്ച് നിർമ്മിച്ച മൊബൈൽ ഡെന്റൽ ക്ലിനിക്കിൽ ഓട്ടോക്ളേവ്, സെൻട്രലൈസ്ഡ് സക്ഷൻ, പോർടേബിൾ എക്സ്റേ യൂണിറ്റ് പൂർണ്ണമായി ശീതികരിച്ച ക്യാബിനിൽ രണ്ട് ഓട്ടോമാറ്റിക് ഇലക്ട്രിക് ഡെന്റൽ ചെയറുകൾ എന്നിവ ഉണ്ട്.സേവനം സൗജന്യമാണ്.

Leave a Comment

More News